“എനിക്ക് മറ്റൊരു മാര്‍ഗവുമുണ്ടായിരുന്നില്ല. അപ്പോള്‍ തടവില്‍ നിന്നും രക്ഷപ്പെടണമെന്ന് മാത്രമേയുണ്ടായിരുന്നുള്ളു. രക്ഷപ്പെടുമോ എന്ന കാര്യത്തില്‍ യാതൊരു ഉറപ്പുമില്ലാത്ത ദിനങ്ങള്‍. ആ ദിവസങ്ങളിലാണ് തട്ടിക്കൊണ്ടു പോയയാള്‍ക്ക് തന്നോടൊരു പ്രണയമുണ്ടെന്ന് കണ്ടെത്തിയത്. രക്ഷപെടാനുള്ള മാര്‍ഗമായിരുന്നു അതെനിക്ക്”.

20 കാരിയായ ലണ്ടന്‍ മോഡല്‍ ക്ലോഎയ്‍ലിങാണ് തട്ടിക്കൊണ്ടു പോയ സമയത്തെക്കുറിച്ച് വ്യക്തമാക്കി രംഗത്തെത്തിയത്. ഒരു ഇറ്റാലിയന്‍ ഫോട്ടോഗ്രാഫറാണ് ഇറ്റലിയിലെ മിലാനില്‍ മോഡലിങ് ജോലി വാഗ്ദാനം ചെയ്ത് ക്ലോഎയ്‍ലിങിനെ തട്ടിക്കൊണ്ടു പോയത്.

6 ദിവസങ്ങള്‍ക്ക് ശേഷമാണ് മോഡല്‍ രക്ഷപ്പെട്ടത്. പ്രണയം അഭിനയിച്ചാണ് അന്ന് അവര്‍ രക്ഷപ്പെട്ടതെന്നാണ് താരം വ്യക്തമാക്കിയത്.

“മോചനദ്രവ്യമായി നല്‍കിയില്ലെങ്കില്‍ ലൈംഗിക അടിമയായി വില്‍ക്കുമെന്നാണ് തട്ടിക്കൊണ്ടു പോയയാള്‍ ഭീഷണിപ്പെടുത്തിയത്. ഒടുവില്‍ അയാളുടെ നിര്‍ബന്ധത്തിന് വ‍ഴങ്ങി. അയാളുടെ സമ്മതത്തിന് താന്‍ വ‍ഴങ്ങി.

പിന്നീട് താനുമായി പ്രണയത്തിലാവണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു.‘ഇതിന് ശേഷം അയാള്‍ക്ക് എന്നോടുളള ഇഷ്ടം കൂടി വരുന്നതായി എനിക്ക് മനസ്സിലായി.

എന്നോടുള്ളമനോഭാവത്തില്‍ മാറ്റമുണ്ടായതായി എനിക്ക് മനസ്സിലായി . അതുഉപയോഗിച്ച് രക്ഷപ്പെട്ടു”.

പിന്നീട് തട്ടിക്കൊണ്ടു പോയയാളെ പൊലീസ് പിടികൂടുകയായിരുന്നു. സംഭവത്തില്‍ കുറ്റവാളിയായ ലൂക്കാസിനെ കോടതി 16 വര്‍ഷവും 9 മാസവും തടവിന് ശിക്ഷിച്ചു.