കോഴിക്കോട് പേരാമ്പ്രയിൽ എസ്എഫ്ഐ നേതാവിനെ എസ്ഡിപിഐ പ്രവർത്തകർ വെട്ടിപ്പരിക്കേൽപിച്ച സംഭവത്തിൽ ഒരു എസ്ഡിപിഐ പ്രവർത്തകൻ കസ്റ്റഡിയിൽ . പേരാമ്പ്ര സ്വാദേശ്ശി മ്യുഹമ്മദ്‌നെ യാണ് മേപ്പയ്യൂർപോലീസ് കസ്റ്റഡിയിൽ എടുത്തത്

കാരയാട് ലോക്കൽ സെക്രട്ടറി വിഷ്ണുവിനെയാണ് ഇന്നലെ രാത്രി ഒരു സംഘം ആളുകൾ വെട്ടി പരിക്കേല്പിച്ചത്. ആക്രമണത്തിൽപരുക്കേറ്റ വിഷ്ണുവിനെ കോഴിക്കോട് മെഡിക്കൽകോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചു.

അഭിമന്യുകൊലപാതകവുമായി ബന്ധപ്പെട്ട എസ്എഫ്ഐ നടത്തിയ പ്രതിഷേധ മാർച്ചിന്ശേഷം എസ്ഡിപിഐ പ്രവർത്തകർ ഭീഷണി പെടുത്തിയതായയും യാതൊരു സംഘർഷവുമില്ലാത്ത പ്രദേശത്ത് എസ്ഡിപിഐ ഏകപക്ഷീയമായ അക്രമംഅഴിച്ച് വിടുകയായിരുന്നുവെന്ന് എസ്എഫ്ഐ വ്യകതമാക്കി.

ആസൂത്രിതമായ ആക്രമണമാണ് എസ്ഡിപിഐ നടത്തിയതെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി മോഹനൻ മാസ്റ്റർ പറഞ്ഞു .കോഴിക്കോട് നഗരത്തിൽ എസ്എഫ്ഐ യുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. ജില്ലയിൽ ഉടനീളംപ്രതിഷേധ ദിനം ആചരിക്കുകയാണ് എസ്എഫ്ഐ.