ദില്ലി: കുമ്പസാര പീഡനക്കേസില്‍ വൈദികരുടെ അറസ്റ്റ് സുപ്രീംകോടതി മറ്റന്നാള്‍ വരെ തടഞ്ഞു. മറ്റന്നാള്‍ ഹര്‍ജി പരിഗണിക്കുന്നതുവരെ അറസ്റ്റ് ചെയ്യാന്‍ പാടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

ജസ്റ്റിസുമാരായ അശോക് ഭൂഷണ്‍. എകെ സിക്രി എന്നിവരുടെ ബെഞ്ചാണ് വൈദികരുടെ മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചത്. ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസ് കഴിഞ്ഞ ശനിയാഴ്ചയും, നാലാം പ്രതിയായ ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ്ജ് ഇന്നലെയുമാണ് സുപ്രീംകോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.

വേട്ടമൃഗത്തെ പോലെ പെരുമാറിയെന്ന ഹൈക്കോടതി പരാമര്‍ശം നീക്കണമെന്നും, യുവതിയുമായുണ്ടായത് ഉഭയസമ്മതത്തോടെയുള്ള സൗഹൃദ ബന്ധം മാത്രമാണെന്നും വൈദികര്‍ ഹര്‍ജിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.