സ്കൂൾ അദ്ധ്യാപകന്റെ ആത്മഹത്യയിൽ ജെയിംസ് മാത്യു എം എൽ എ ക്കെതിരെയുള്ള കേസ് ഹൈക്കോടതി റദ്ദാക്കി . ജെയിംസ് മാത്യുവിനെതിരെ  ആത്മഹത്യാപ്രേരണാകുറ്റം നിലനിൽക്കില്ലന്ന് വ്യക്തമാക്കി കൊണ്ടാണ് കോടതി നടപടി .

തളിപ്പറമ്പ് ടാഗോർ വിദ്യാനികേതൻ സ്കൂളിലെ പ്രധാനാദ്ധ്യാപകൻ ശശിധരന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിലാണ് ജെയിംസ് മാത്യുവിന് ആശ്വാസകരമായ കോടതി വിധി ഉണ്ടായത്  . ഇതേ സ്കൂളിലെ അദ്ധ്യാപകൻ എം വി ഷാജിക്കെതിരായ  കേസും കോടതി റദ്ദാക്കി .

ആത്മഹത്യാ കുറിപ്പിലെ പരാമർശങ്ങളെ തുടർന്ന് ജെയിംസ് മാത്യുവിനെതിരെ പോലീസ്  കേസ്സെടുക്കുകയും , തുടർന്ന് റിമാന്റിൽ കഴിയുകയും ചെയ്തിരുന്നു .