അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൈവെട്ട് കേസിലെ പ്രതിക്കും പങ്ക്

കൊച്ചി: എസ്എഫ്‌ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകത്തില്‍ കൈവെട്ട് കേസിലെ പ്രതിക്കും പങ്കുണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

കൈവെട്ട് കേസിലെ പതിമൂന്നാം പ്രതിയായ മനാഫിനാണ് അഭിമന്യു കൊലപാതകത്തില്‍ പങ്കുള്ളതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചത്. ഇയാള്‍ ഗൂഢാലോചനയില്‍ പ്രധാനിയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

അതേസമയം, കേസ് അന്വേഷണത്തെ തടസപ്പെടുത്താനാണ് എസ്ഡിപിഐ ശ്രമിക്കുന്നതെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

അഭിമന്യു കൊലക്കേസില്‍ വേട്ടയാടല്‍ ആരോപിച്ച് എസ്ഡിപിഐ പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അന്വേഷണത്തില്‍ ഇടപെടാനാവില്ലെന്ന് വ്യക്തമാക്കിയാണ് കോടതി ഹര്‍ജികള്‍ തള്ളിയത്.

സ്ത്രീകളെ ചോദ്യം ചെയ്യരുതെന്ന ഹര്‍ജിക്കാരുടെ വാദവും കോടതി അംഗീകരിച്ചില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News