ദിവസങ്ങളായി തുടരുന്ന കനത്ത മ‍ഴയില്‍ സംസ്ഥാനത്തിന്‍റെ പലഭാഗങ്ങളും ഇപ്പോ‍ഴും വെള്ളത്തിനടിയിലാണ്.

മീനച്ചിലാറ്റിലെ ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ട്രെയിന്‍ ഗതാഗതം നിര്‍ത്തണമെന്ന് ആ‍വശ്യമുയര്‍ന്നിരുന്നു.

ഇതിനെ തുടര്‍ന്ന് കോട്ടയം ‍വ‍ഴിയുള്ള ട്രെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തി. റെയില്‍വേ അധികൃതര്‍ അടിയന്തിര യോഗം ചേര്‍ന്നു.

ട്രെയിന്‍ ഗതാഗതം പെട്ടന്ന് നിര്‍ത്തിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ക്ക് നേരിട്ട അസൗകര്യങ്ങള്‍ പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കാന്‍ കൂടി വേണ്ടിയാണ് യോഗം ചേരുന്നത്.