വടകരയില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി ആക്രമണം; അഞ്ചു പേര്‍ക്ക് പരുക്ക്

കോഴിക്കോട്: വടകര കോ-ഓപ്പറേറ്റീവ് കോളേജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് നേരെ എബിവിപി ആക്രമണം. ആക്രമണത്തില്‍ അഞ്ച് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു.

എസ്എഫ്‌ഐ നേതാവ് വിഷ്ണുവിനെ എസ്ഡിപിഐക്കാര്‍ വെട്ടിപ്പരുക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് കോ ഓപ്പറേറ്റിവ് കോളേജില്‍ നടന്ന പ്രതിഷേധ പ്രകടനത്തിനു നേരെയാണ് എബിവിപി പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്.

എസ്എഫ്‌ഐ വടകര ഏരിയ സെക്രട്ടറി അഖില്‍ ടി.കെ, കോളേജ് യൂണിയന്‍ ചെയര്‍മാന്‍ പ്രണവ്, പ്രവര്‍ത്തകരായ അമൃത്, അഭിന്‍, ആദിത്യ, ഗായത്രി എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഇവരെ വടകര ജില്ലാ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News