11ാമത് രാജ്യാന്തര ഡോക്യൂമെന്‍ററി – ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് വെള്ളിയാ‍ഴ്ച അനന്തപുരിയിൽ തുടക്കമാകും

11ാമത് രാജ്യാന്തര ഡോക്യൂമെന്‍ററി – ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് വെള്ളിയാ‍ഴ്ച അനന്തപുരിയിൽ തുടക്കമാകും.

വിവിധ വിഭാഗങ്ങളിലായി 206 ചിത്രങ്ങളാണ് പ്രദർശനത്തിനെത്തുന്നത്. മേളയിൽ ആദ്യമായി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം ആനന്ദ് പട് വർധന് സമ്മാനിക്കും.

അഭയാർത്ഥി പ്രവാഹത്തിന്‍റെ ദുരവസ്ഥ പറയുന്ന ഹ്യൂമൻ ഫ്ളോയാണ് ഉദ്ഘാടന ചിത്രം. ഒരു പിടി മാറ്റങ്ങളുമായാണ് രാജ്യാന്തര ഡോക്യൂമെന്‍ററി – ഹ്രസ്വ ചലച്ചിത്രമേളയുടെ 11ാം പതിപ്പ് എത്തുന്നത്.

ആദ്യമായി ലൈഫ് ടൈം അച്ചീവ്മെന്‍റ് പുരസ്കാരം. അത് പ്രശസ്ത ഡോക്യൂമെന്‍ററി സം‍വിധായകൻ ആനന്ദ് പട് വർധന് 20ന് നടക്കുന്ന മേളയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും.

2 ലക്ഷം രൂപയും ശിൽപ്പവും അടങ്ങുന്നതാണ് പുരസ്കാരം. മേളയിൽ പ്രദർശിപ്പിക്കുന്ന ലോംഗ് ഡോക്യുമെന്‍ററികളിൽ മികച്ചതിന് ഒാസ്കാറിന് മത്സരിക്കാനുള്ള അർഹത.

ഇത്തരത്തിൽ അനുമതി നൽകുന്ന ഇന്ത്യയിലെ ഏക മേളകൂടി ആകുകയാണ് IDSFFK.

കൈരളി, ശ്രീ, നിള തീയറ്ററുകളിലായി 20 മുതൽ 24 വരെയായി നടക്കുന്ന മേളയിൽ വിവിധ വിഭാഗങ്ങലിലായി 206 ചിത്രങ്ങളാണ് പ്രദർശിപ്പിക്കുന്നത്.

23 രാജ്യങ്ങളിലെ അഭയാർത്ഥി പ്രവാഹത്തിന്‍റെ ദുരവസ്ഥ അന്വേഷിക്കുന്ന ഐ വൈവേയുടെ ഹ്യൂമൻ ഫ്ലോയാണ് ഉദ്ഘാടന ചിത്രം.

ചൈന, പലസ്തീൻ, ജർമ്മനി, അമേരിക്ക എന്നിവിടങ്ങളിലെ സംയുക്ത സംരംഭമാണ് ചിത്രം. ചലചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍ പറഞ്ഞു

64 ചിത്രങ്ങളാണ് മത്സരവിഭാഗത്തിൽ മേളയിൽ പ്രദർശിപ്പിക്കുക. ലോംഗ് ഡോക്യുമെന്‍ററി, ഷോർട്ട് ഡോക്യുമെന്‍ററി, ഷോർട്ട് ഫിക്ഷൻ, ക്യാമ്പസ് ഫിലിം എന്നീ വിഭാഗങ്ങളിലാണ് മത്സരം.

13 മ്യൂസിക് വീഡിയോകളും 9 ആനിമേഷൻ ചിത്രങ്ങളും മേളയിൽ പ്രദർശിപ്പിക്കും. സമകാലിക ഇന്ത്യൻ സാമൂഹിക ജീവിതത്തിലെ ലൈംഗികതയുടെ വിവിധ തലങ്ങൾ സ്പർശിക്കുന്ന എൻഗേജിംഗ് വിത്ത് സെക്ഷ്വാലിറ്റി എന്ന പ്രത്യേക പാക്കേജും മേളയിലുണ്ട്.

ഇൗ വർഷം മുതൽ മികച്ച ചിത്രങ്ങൾക്കുള്ള പുരസ്കാര തുകയും ഇരട്ടിപ്പിച്ചുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News