ബിജെപിയെ രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ച് എം.വി ജയരാജന്‍.

തിരഞ്ഞെടുപ്പുകള്‍ അടുക്കുമ്പോ‍ഴുള്ള ബിജെപിയുടെ വര്‍ഗീയ പ്രഖ്യാപനങ്ങള്‍ ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ശ്രമമാണ്.

രാജ്യത്ത് രാമക്ഷേത്രം നിര്‍മ്മിക്കുമെന്ന ബിജെപി അധ്യക്ഷന്‍റെയും പ്രധാനമന്ത്രിയുടെ പ്രസംഗങ്ങള്‍ ഈ ലക്ഷ്യംവച്ചുള്ളതാണ്.

2014 വികസനവും അ‍ഴിമതി വിരുദ്ധതയും പറഞ്ഞ് അധികാരത്തിലേറിയ ബിജെപി വാഗ്ദാനങ്ങളൊന്നും പാലിക്കാനാവാതെ ജനങ്ങളില്‍ നിന്നും ഒറ്റപ്പെട്ടിരിക്കുന്നു.

ജനവിരുദ്ധ നയങ്ങള്‍ കൊണ്ട് രാജ്യത്തെ സാധാരണക്കാരന്‍റെ ജീവിതം ദുസ്സഹമാക്കിയ ബിജെപി യഥാര്‍ഥ വിഷയങ്ങളില്‍ നിന്നും ശ്രദ്ധ തിരിക്കാന്‍വേണ്ടി നടക്കുന്ന ശ്രമങ്ങളാണ് ഇത്തരം പ്രഖ്യാപനങ്ങള്‍.

എം വി ജയരാജന്‍റെ ഫെയ്സ്ബുക്ക് കുറിപ്പ്