അഭിമന്യു കൊലപാതകം; മുഖ്യപ്രതി മുഹമ്മദ് അറസ്റ്റില്‍

മഹാരാജാസ് കോളേജ് വിദ്യാര്‍ഥി അഭിമന്യുവിന്‍റെ കൊലപാതകത്തില്‍ മുഖ്യപ്രതിയും മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് അറസ്റ്റില്‍.

ഒളിവില്‍ ക‍ഴിഞ്ഞിരുന്ന മുഹമ്മദിനെ കേരള കര്‍ണാടക ആതിര്‍ത്തിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിലെ ഒന്നാം പ്രതിയാണ് മുഹമ്മദ്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണെന്നാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന സൂചന.

മഹരാജാസ് കോളേജിലെ മൂന്നാം വര്‍ഷ അറബിക് ഹിസ്റ്ററി വിദ്യാര്‍ത്ഥിയും ക്യാമ്പസ്ഫ്രണ്ട് ആലപ്പു‍ഴ ജില്ലാ പ്രസിഡണ്ടുമാണ് അറസ്റ്റിലായ മുഹമ്മദ്.

മുഹമ്മദിന്‍റെ അറസ്റ്റോടെ കേസില്‍ നിര്‍ണായക നീക്കമാണ് ഇന്നുണ്ടായിരിക്കുന്നത് ഇതോടെ മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ക‍ഴിയുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

15 അംഗ അക്രമി സംഘത്തില്‍ മഹാരാജാസിലെ ഒരു വിദ്യാര്‍ഥിയും ബാക്കി പുറത്തു നിന്നുള്ളവരുമാണെന്ന് എഫ് ഐ ആര്‍ ല്‍ പറഞ്ഞിരുന്നു.

എഫ് ഐ ആറില്‍ സൂചിപ്പിച്ച പ്രധാന പ്രതി മുഹമ്മദിനെയാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്.

അക്രമത്തില്‍ ഇയാള്‍ നേരിട്ട് പങ്കെടുത്തിട്ടുണ്ടെന്ന് അടുത്ത ദിവസങ്ങളില്‍ അറസ്റ്റ് ചെയ്തവരെ ചോദ്യംചെയ്തതില്‍ നിന്നും വ്യക്തമായിരുന്നു.

അക്രമിസംഘത്തെ കോളേജ് ക്യാമ്പസിലേക്ക് വിളിച്ചുവരുത്തിയതും അഭിമന്യുവിനെ കാണിച്ചുകൊടുത്തതും മുഹമ്മദാണെന്ന് അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

അക്രമം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്നും പുറത്ത് നിന്നുള്ള എസ്ഡിപിഎെ പ്രവര്‍ത്തകരുടെ പങ്കും അന്വേഷണത്തില്‍ വ്യക്തമായിരുന്നു.

മുഹമ്മദിന്‍റെ അറസ്റ്റോടെ കൊലപാതകത്തെ കുറിച്ച് കൃത്യമായ വിവരം ലഭിക്കുമെന്നും. ആസൂത്രണം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വ്യക്തമായ വിവരം ലഭിക്കുമെന്നുമാണ് പൊലീസ് കരുതുന്നത്.

മുഹമ്മദിനെ ചോദ്യം ചെയ്യുന്നതോടെ കൊലപാതകത്തിനു പിന്നിലെ ഉദ്ദേശം ഉള്‍പ്പടെ മു‍ഴുവന്‍ കാര്യങ്ങളും വ്യക്തമാകും.

ബാക്കിയുള്ളവരുടെ ഒളിത്താവളങ്ങള്‍ സംബന്ധിച്ചും മുഹമ്മദ് പോലീസിന് വിവരം നല്‍കിയിട്ടുണ്ട്
ഇവരില്‍ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം.

മുഹമ്മദിനെ അറസ്റ്റ് ചെയ്തതോടെ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം പതിനൊന്നായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here