എസ്എഫ്എെയെ പ്രതിരോധിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നുവെന്ന് മുഹമ്മദിന്‍റെ വെളിപ്പെടുത്തല്‍

SFI യെ പ്രതിരോധിക്കാന്‍ നിര്‍ദേശമുണ്ടായിരുന്നുവെന്ന് അഭിമന്യു കൊലപാതക കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി മുഹമ്മദ് പൊലീസിനോട്.

ക്യാംപസിലേക്ക് അക്രമി സംഘത്തെ വിളിച്ചു വരുത്തിയതും അഭിമന്യുവിനെ ചൂണ്ടിക്കാണിച്ചു കൊടുത്തതും മുഹമ്മദാണ്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദ്

ചുവരെ‍ഴുത്തിനെച്ചൊല്ലി ക്യാംപസില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷം ആസൂത്രിതമായിരുന്നെന്നും മുഹമ്മദിന്‍റെ മൊ‍ഴി.

ക്യാമ്പസിന്‍റെ പുറത്തുനിന്നുള്ളവര്‍ ക്യാമ്പസിന്‍റെ സമീപത്ത് തങ്ങിയിരുന്നു. എസ് എഫ് ഐ എതിര്‍ത്തപ്പോള്‍ ചെറുക്കാന്‍ തീരുമാനിച്ചിരുന്നുവെന്നും മുഹമ്മദ് പൊലീസിനോട് പറഞ്ഞു.

​ക്യാംപസ് ഫ്രണ്ടിന്‍റെ ഉടമസ്ഥതയിലുള്ള കൊച്ചിന്‍ ഹൗസ് ഹോസ്റ്റലില്‍ തങ്ങിയിരുന്നവരെ സംഘര്‍ഷമുണ്ടായപ്പോള്‍ താന്‍ ക്യാംപസിലേക്ക് വിളിച്ചു വരുത്തി.

എസ്എഫ്എെയെ ചെറുക്കാന്‍ നിര്‍ദേശമുണ്ടായിരുന്നു അതനുസരിച്ചാണ് പുറമെ നിന്നുള്ളവരെ വിളിച്ചുവരുത്തിയതെന്നും മുഹമ്മദ് പൊലീസിന് മൊ‍ഴി നല്‍കി.

കൊലപാതക ശേഷം ഒളിവില്‍ പോയ ഇയാളെ ഇന്ന് പുലര്‍ച്ചെ കേരള കര്‍ണാടക അതിര്‍ത്തിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ചോദ്യം ചെയ്തുവരികയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News