ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയില്‍ ഗുരുതര സുരക്ഷാ വീ‍ഴ്ച; ബാര്‍ജ് ഇന്ത്യന്‍ തീരത്തെത്തിയത് കോസ്റ്റ് ഗാര്‍ഡ് അറിഞ്ഞില്ല

സമുദ്രാതിര്‍ത്തിയില്‍ ഇന്ത്യന്‍ നേവിയുടേയും കോസ്റ്റ് ഗാര്‍ഡിന്‍റെയും ഗരുതര സുരക്ഷാ വീ‍ഴ്ച. വിദേശ കപ്പല്‍ ഇന്ത്യന്‍ സമുദ്രാതിര്‍ത്തി കടന്നത് കോസ്റ്റ് ഗാര്‍ഡ് അറിഞ്ഞത് കോസ്റ്റല്‍ പൊലീസ് പറഞ്ഞതിന് ശേഷം മാത്രം.

ഇന്ത്യൻ സമുദ്രാതിർത്തി കടന്ന് വിദേശ കപ്പൽ തീരത്ത് എത്തിയത് ഗുരുതരമായ സുരക്ഷാ വീഴ്ചയെന്ന് കണ്ടെത്തി.

നേവിയും, കോസ്റ്റ് ഗാർഡും അറിയാതെ കപ്പൽ കയറ്റിയ വലിയ ബാർജ് ആലപ്പുഴ തീരത്ത് എത്തിയത് ഇന്ത്യൻ സമുദ്രാതിർത്തി കടന്ന്.

12 നോട്ടിക്കൽ മൈലിനകത്ത് വിദേശകപ്പുല്ലകൾ കടന്നെത്തിയാൽ കോസ്റ്റ് ഗാർഡ് അറിഞ്ഞിരിക്കണം.

എന്നാൽ കഴിഞ്ഞ ദിവസം ബാർജ് തീരത്ത് എത്തിയ വിവരം കോസ്റ്റൽ പോലീസ് പറഞ്ഞാണ് കോസ്റ്റ് ഗാർഡ് അറിയുന്നത്.

തീരത്ത് എത്തിയ വിദേശ കപ്പലിനുള്ളിൽ 2 ജീവനക്കാരാണ് ഉണ്ടായിരുന്നത് ഇവരുടെ പക്കൽ സാറ്റലൈറ്റ് ഫോൺ ഉണ്ടായിരുന്നതും ഇത് ഇന്ത്യൻ അതിർത്തിക്കുള്ളിൽ ഉപയോഗിക്കാൻ പാടില്ലാത്തതും ആണ്.

മാത്രമല്ല ഇതിനോട് ഒപ്പമുണ്ടായിരുന്ന വിദേശ കപ്പൽ കൊല്ലം തീരത്ത് എത്തിയിട്ടുണ്ട് ഇതിൽ 7 വിദേശികളാണ് ഉള്ളത് ഇവരുടെ കൈയ്യിൽ നിന്നും സാറ്റലൈറ്റ് ഫോണുകൾ പിടിച്ചിട്ടുണ്ട് ഇതൊക്കെ ഇപ്പോൾ കോസ്റ്റു ഗാർഡു പരിശോധിച്ചു വരികയാണ്.

ഇതിനു മുൻപ് ആലപ്പുഴ ജില്ലയുടെ തീരത്ത് വിദേശ കപ്പലുകൾ എത്തുകയും, ഇന്ധനം നിറച്ചതും വിവാദമായിരുന്നു.

റഡാർ സംവിധാനങ്ങൾ ഉപയോഗിച്ച് സമുദ്രാതിർത്തി രാപകൽ നീരീക്ഷണം നടത്തുന്ന കോസ്റ്റ് ഗാർസ് അറിയാതെ കപ്പൽ കയറ്റിയ ബാർജ്‌ സമുദ്രാതിർത്തി കടന്ന് തീരത്ത് എത്തിയത് ഗുരുതരമായ വിഴ്ചയായാണ് ആഭ്യന്തര വകുപ്പ് കാണുന്നത്.

കപ്പൽ എത്തിയ സംഭവം കോസ്റ്റൽ ADGP റോ യുടെയും മറ്റ് രഹസ്യന്വേഷണ വിഭാഗത്തിന്റെയും ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്.

വീഴ്ചയെക്കുറിച്ചുള്ള റിപ്പോർട്ടും ഇതുമായ് ബന്ധപ്പെട്ടവർക്ക് നൽകി. കപ്പൽ എത്തിയത് അപകടത്തിൽ പെട്ടാണങ്കിൽ പോലും കോസ്റ്റ് ഗാർഡ് അറിയാതെ പോയത് ഇന്ത്യൻ സമുദ്രാതിർത്തിയുടെ സുരക്ഷാവീഴ്ചയാണ് ചൂണ്ടി കാട്ടുന്നത്.

മഞ്ഞും മഴയും അവഗണിച്ച് സൈന്യം ഇന്ത്യക്ക് സുരക്ഷ ഒരുക്കുമ്പോൾ ഇന്ത്യൻ സമുദ്രാതിർത്തി തീവ്രവാദികൾക്കും, നുഴഞ്ഞുകയറ്റ കാർ കുമായ് തുറന്നു കിടക്കുകയാണ് എന്നാണ് ഇതിലൂടെ വ്യക്തമാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News