ജയില്‍ വിളിക്കുന്നു; കേരളത്തില്‍ പണമടച്ചാല്‍ കുറ്റം ചെയ്യാത്തവര്‍ക്കും ഒരു ദിവസത്തേക്ക് തടവുപുള്ളിയാകാം

ജയിലിനെക്കുറിച്ച് സാധാരണക്കാര്‍ക്കുള്ള കാ‍ഴ്ചപ്പാട് മാറുകയാണ്. ഇനി മുതല്‍ ജയലിലുണ്ടാവുക കുറ്റവാളികളും വിചാരണ തടവുകാരും മാത്രമല്ല.

ടൂറിസത്തിന്‍റെ ഭാഗമായി ഒരു ദിവസം ജയിലില്‍ തങ്ങാനെത്തുന്നവരും അ‍ഴിക്കുള്ളിലുണ്ടാവും.

ഓൺലൈൻ വഴി മുൻകൂട്ടി ബുക്ക് ചെയ്തു നിശ്ചിത ഫീസ് അടച്ചാൽ 24 മണിക്കൂർ ജയിൽ വേഷത്തിൽ തടവുകാരുടെ ഭക്ഷണം കഴിച്ച് അവിടെ താമസിക്കാം.

ജയിൽ അനുഭവം സാധാരണക്കാർക്കും മനസ്സിലാക്കാൻ വേണ്ടിയാണ് പുതിയ സംവിധാനം.

500 രൂപ നല്‍കിയാല്‍ ഒരു ദിവസം ജയിലില്‍ ക‍ഴിയാന്‍ തെലങ്കാനയില്‍ സൗകര്യമൊരുക്കിയിരുന്നു. ഈ മാതൃകയാണ് കേരളത്തിലും നടപ്പാക്കുക.

ഹെൽത്ത് ടൂറിസത്തിനും മൺസൂൺ ടൂറിസത്തിനും പിന്നാലെ ജയിൽ ടൂറിസവും നടപ്പിലാക്കാനുള്ള പദ്ധതി ജയില്‍ വകുപ്പ് സര്‍ക്കാരിന് കൈമാറി.

വിയ്യൂർ സെൻട്രൽ ജയിൽ വളപ്പിൽ ഒരുങ്ങുന്ന ജയിൽ മ്യൂസിയത്തോടനുബന്ധിച്ച് പദ്ധതി നടപ്പാക്കാനാണ് ശ്രമം.

ജയിൽ വളപ്പിനകത്ത് പുരുഷൻമാർക്കും സ്ത്രീകൾക്കും താമസിക്കാൻ പ്രത്യേക ബ്ലോക്കുകൾ ഒരുക്കും. എന്നാൽ, യഥാർഥ തടവുകാരുമായി ഇടപഴകാൻ കഴിയില്ല.

നിര്‍ദിഷ്ട ജയിൽ മ്യൂസിയത്തിനും ഈ പദ്ധതിക്കുമായി സർക്കാർ ആറുകോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here