ക്രിസ്റ്റ്യോനോ പശ്ചാത്തപിക്കേണ്ടി വരുമെന്ന് മുന്‍ റയല്‍ താരം; തന്‍റെ മണ്ടത്തരം റോണോ ആവര്‍ത്തിച്ചെന്നും പനൂച്ചി

റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ് യുവെന്‍റസില്‍ ചേര്‍ന്ന പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് പശ്ചാത്തപിക്കേണ്ടി വരുമെന്ന് മുന്‍ റയല്‍ താരം ക്രിസ്റ്റ്യന്‍ പനൂച്ചി.

തന്‍റെ അനുഭവം മുന്‍നിര്‍ത്തിയാണ് ഈ മുന്നറിയിപ്പെന്നും പനൂച്ചി പറയുന്നു. ഇറ്റലിക്ക് വേണ്ടി 57 രാജ്യാന്തര മത്സരങ്ങള്‍ കളിച്ച പനൂച്ചി ഇപ്പോള്‍ അല്‍ബേനിയ ദേശീയ ടീമിന്‍റെ പരിശീലകനാണ്.

മുമ്പ് ഇറ്റാലിയന്‍ ക്ലബായ ഇന്‍റര്‍ മിലാനിലേക്ക് കുടിയേറിയ ക്രിസ്റ്റ്യന്‍ പനൂച്ചി റയലിന്‍റെ ഡിഫന്‍ഡറായിരുന്നു.

ചാമ്പ്യന്‍സ് ലീഗ്; ലാ ലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ്, ഇന്‍റര്‍ കോണ്ടിനെന്‍റല്‍ കപ്പ് കിരീടങ്ങള്‍ റയലിനൊപ്പം നേടിയ ശേഷമാണ് ക്രിസ്റ്റ്യന്‍ പനൂച്ചി ക്ലബ് വിട്ടത്.

പക്ഷേ മിലാനിലെത്തിയ പനൂച്ചിക്ക് റയലിലെ ഫോം തുടരാനായില്ലെന്ന്
മാത്രമല്ല പരിശീലകന്‍ മാര്‍സെലോ ലിപ്പിയുമായുള്ള ഭിന്നതയും തിരിച്ചടിയായി.

പിന്നീട് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും ഫ്രഞ്ച് ലീഗിലും കളിച്ച പനൂച്ചി 2010ലാണ് വിരമിച്ചത്

കായിക ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരമായിരുന്നുവെനന് പനൂച്ചി തിരിച്ചറിഞ്ഞതെന്നും തെറ്റായ ആ തീരുമാനത്തില്‍ പശ്ചാത്തപിക്കുകയാണെന്നും പനൂച്ചി ഒരു സ്പാനിഷ് മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

അതേസയമം എക്കാലത്തെയും മികച്ച ഫുട്ബോളറിലൊരാളായ ക്രിസ്റ്റ്യാനോയ്ക്ക് ഇറ്റാലിയന്‍ ലീഗില്‍ ശോഭിക്കാന്‍ ക‍ഴിയട്ടെയെന്നും പനൂച്ചി ആശംസിച്ചു.

മികച്ച പ്രകടനം നടത്തുകയെന്നത് റൊണാള്‍ഡോയുടെ സ്വതസിദ്ധമായ ശൈലിയാണ്‌. യുവെയില്‍ മികച്ച പ്രകടനം നടത്താന്‍ റൊണാള്‍ഡോയ്ക്ക് സാധിക്കുമെന്നും പനൂച്ചി കൂട്ടിച്ചേര്‍ത്തു.

ഇറ്റാലിയന്‍ ലീഗിലേക്കുള്ള റൊണാള്‍ഡോയുടെ വരവ് മറ്റു പ്രശസ്ത താരങ്ങള്‍ക്കും ഇറ്റലിയിലേക്കു വരാന്‍ പ്രചോദനമാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

പരിശീലകന്‍ സിനദിന്‍ സിദാനും റൊണാള്‍ഡോയും ക്ലബ് വിട്ടത് ഈ സീസണില്‍ റയലിന് ക്ഷീണമാകുമെന്നും പനൂച്ചി വിലയിരുത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News