പിണറായി സര്‍ക്കാരിനും സിപിഐഎമ്മിനും നന്ദി; പ്രതികള്‍ക്ക് ജാമ്യം നല്‍കരുതെന്ന് അഭിമന്യുവിന്‍റെ പിതാവ്

അഭിമന്യുവിന്റെ ഘാതകരിൽ പ്രധാന പ്രതിയെ പിടികൂടിയതിൽ സന്തോഷമെന്ന് പിതാവ് മനോഹരൻ. സർക്കാരിനും സി പി ഐ എമ്മിനും നന്ദിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതികൾക്ക് ജാമ്യം നൽകരുതെന്നും കടുത്ത ശിക്ഷ നൽകണമെന്നും മനോഹരൻ വട്ടവടയിൽ പ്രതികരിച്ചു.

മഹാരാജാസ് കോളേജ് വിദ്യാര്‍ഥി.യും എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മറ്റി അംഗവുമായ അഭിമന്യുവിന്‍റെ കൊലപാതകത്തിലെ മുഖ്യപ്രതിയും മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായ മുഹമ്മദ് ഇന്ന് രാവിലോടെയാണ് അറസ്റ്റിലായത്.

ഒളിവില്‍ ക‍ഴിഞ്ഞിരുന്ന മുഹമ്മദിനെ കേരള കര്‍ണാടക ആതിര്‍ത്തിയില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

കൊലപാതകത്തിലെ ഒന്നാം പ്രതിയാണ് മുഹമ്മദ്. കൊലപാതകം ആസൂത്രണം ചെയ്തത് മുഹമ്മദാണെന്നാണ് അന്വേഷണസംഘത്തിന് ലഭിക്കുന്ന സൂചന.

മഹരാജാസ് കോളേജിലെ മൂന്നാം വര്‍ഷ അറബിക് ഹിസ്റ്ററി വിദ്യാര്‍ത്ഥിയും ക്യാമ്പസ്ഫ്രണ്ട് ആലപ്പു‍ഴ ജില്ലാ പ്രസിഡണ്ടുമാണ് അറസ്റ്റിലായ മുഹമ്മദ്.

മുഹമ്മദിന്‍റെ അറസ്റ്റോടെ കേസില്‍ നിര്‍ണായക നീക്കമാണ് ഇന്നുണ്ടായിരിക്കുന്നത് ഇതോടെ മറ്റ് പ്രതികളെയും ഉടന്‍ അറസ്റ്റ് ചെയ്യാന്‍ ക‍ഴിയുമെന്ന നിഗമനത്തിലാണ് അന്വേഷണസംഘം.

15 അംഗ അക്രമി സംഘത്തില്‍ മഹാരാജാസിലെ ഒരു വിദ്യാര്‍ഥിയും ബാക്കി പുറത്തു നിന്നുള്ളവരുമാണെന്ന് എഫ് ഐ ആര്‍ ല്‍ പറഞ്ഞിരുന്നു.

എഫ് ഐ ആറില്‍ സൂചിപ്പിച്ച പ്രധാന പ്രതി മുഹമ്മദിനെയാണ് ഇപ്പോള്‍ പിടികൂടിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News