ഇംഗ്ലണ്ടിനെതിരായ ആദ്യ മൂന്ന് ടെസ്റ്റ് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് രോഹിത് ശര്‍മയെ ഒഴിവാക്കി.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍, ഋഷഭ് പന്താണ് ടീമിലെ പുതുമുഖം.

18 അംഗ ടീമിനെ വിരാട് കോഹ്‌ലി നയിക്കും. ഏകദിന ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവച്ച സ്പിന്നര്‍ കുല്‍ദീപ് യാദവിനെയും ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

അഞ്ച് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ആഗസ്ത് ഒന്നിന് ബര്‍മിംഗ്ഹാമിലാണ് ആദ്യ ടെസ്റ്റ്.

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്ന പേസര്‍ മുഹമ്മദ് ഷമിയും കര്‍ണാടകയുടെ ബാറ്റ്‌സ്മാന്‍ കരുണ്‍ നായരും ടീമിലിടം പിടിച്ചിട്ടുണ്ട്. ടെസ്റ്റ് സ്‌പെഷലിസ്റ്റുകളായ ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ എന്നിവരും ടീമിലുണ്ട്.

ടീം: വിരാട് കോഹ്‌ലി (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, കെ.എല്‍.രാഹുല്‍, മുരളി വിജയ്, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (വൈസ് ക്യാപ്റ്റന്‍), കരുണ്‍ നായര്‍, ദിനേശ് കാര്‍ത്തിക്ക്, ഋഷഭ് പന്ത്, ആര്‍.അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, ഹര്‍ദിക് പാണ്ഡ്യ, ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി, ഉമേഷ് യാദവ്, ജസ്പ്രീത് ബുംറ, ഷര്‍ദുല്‍ ഠാക്കൂര്‍.