കാരുണ്യത്തിന്‍റെ മരുന്നുകട ഇനി തുറക്കില്ല; പൊന്നാനിയുടെ `ജീവന്‍മശായി’ ഓര്‍മ്മയായി; കാണാം കേരളാ എക്സ്പ്രസ്

പൊന്നാനിയിലെ കനോലി കനാലിന്‍റെ കരയിലെ ആ വിനീതമായ `ആരോഗ്യ നികേതനം’ ഇനി തുറക്കില്ല. പാവങ്ങള്‍ക്ക് വേണ്ടി മാത്രമായി തുറന്നുവെച്ച ആ മരുന്നുകടയിലേക്ക് ഇനി ഒരാളും സ്നേഹത്തിന്‍റെ അവകാശത്തില്‍ മരുന്ന് ശീട്ടുമായി കടന്നു വരില്ല.

താരാശങ്കര്‍ ബാനര്‍ജിയുടെ ജീവന്‍ മശായിയെ പോലെ ആ മനുഷ്യന്‍ തന്‍റെ നിശബ്ദമായ വൈദ്യസേവനങ്ങളുടെ കഥകളെല്ലാം കാലത്തിന് കൈമാറി മണ്ണിലേക്ക് മടങ്ങിയിരിക്കുന്നു.

കൊങ്ങണം വീട്ടില്‍ അബൂബക്കര്‍. ക‍ഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി നിര്‍ദ്ധനരും നിരാശ്രയരുമായ രോഗികള്‍ക്ക് വേണ്ടി തുറന്നുവെച്ചതായിരുന്നു കനോലി കനാലിന്‍റെ കരയിലെ മരുന്നു കടയും അബൂബക്കര്‍ക്കയുടെ ജീവിതവും.

ദിവസവും നാല്‍പ്പതിനായിരം രൂപയടെയെങ്കിലും മരുന്നുകള്‍ അദ്ദേഹം സൗജന്യമായി ഇവിടെ നിന്ന് പാവങ്ങ‍ള്‍ക്ക് വിതരണം ചെയ്തു കൊണ്ടിരുന്നു. മരുന്നിനു പോലും കാരുണ്യമില്ലാത്തവരുടെ നടുവില്‍ ഈ മനുഷ്യന്‍റെ ഈവക സേവനം കൊണ്ടുമാത്രം എത്രയോ പേര്‍ ജീവിതത്തിലേക്ക് നടന്നു വന്നു.

എന്നാല്‍ ഇനി അബൂബക്കര്‍ക്കയില്ല. അദ്ദേഹത്തിന്‍റെ നിരപ്പലകയിട്ട മരുന്നുകടയുമില്ല. ആര്‍ക്കും വേണ്ടാത്ത സാധുക്കളായ മനുഷ്യര്‍ മാത്രം ആ ദുഖങ്ങള്‍ അടുത്തറിയും.

പൊന്നാനിയുടെ കാരുണ്യത്തിന്‍റെ മുഖമായ ഈ മനുഷ്യനെ 2016ലെ ഒരു ചെറിയ പെരുന്നാള്‍ കാലത്താണ് കേരളാ എക്സ്പ്രസ് ക്യാമറയില്‍ പകര്‍ത്തിയത്. `പൊന്നാനി മെഡിക്കല്‍സ്’ എന്ന എപ്പിസോഡ് ഇവിടെ പൂര്‍ണ്ണമായും കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News