തായ്‌ലന്റിലെ കുട്ടികള്‍ ആദ്യമായി പൊതുവേദിയിലെത്തി; പങ്കുവച്ചത് ലോകം കേള്‍ക്കാന്‍ കാത്തിരുന്ന അനുഭവങ്ങള്‍

ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കത്തിയ തായ്ലന്‍റിലെ കുട്ടികള്‍ ആദ്യമായി പൊതുവേദിയിലെ വെള്ളിവെളിച്ചത്തിലെത്തിയപ്പോള്‍ പങ്കുവച്ചത് ലോകം കേള്‍ക്കാന്‍ കാത്തിരുന്ന അനുഭവങ്ങള്‍.

ഗുഹയില്‍ നിന്ന് രക്ഷപെട്ട തായ്ലന്‍റിലെ കുട്ടികള്‍ ആദ്യ പൊതുപരിപാടിയില്‍ പങ്കെടുത്തു. ചിയാങ് റായിയില്‍ നടന്ന പത്രസമ്മേളനത്തിലാണ് 12 കുട്ടികളും അവരുടെ കോച്ചും പങ്കെടുത്തത്. ആശുപത്രിവിട്ടശേഷം ആദ്യമായാണ് ഇവര്‍ പൊതുവേദിയിലെത്തുന്നത്.

രണ്ടാം ജന്മം ലഭിച്ച അ‍വര്‍ ആഹ്ലാദത്തില്‍ മതിമറന്നായിരുന്നു പരിപാടിയില്‍ ആദ്യാവസാനം പങ്കെടുത്തത്. തങ്ങളുടെ കോച്ചിനൊപ്പമായിരുന്നു ആശുപത്രി വിട്ട ശേഷമുള്ള കുട്ടികളുടെ വാര്‍ത്താ സമ്മേളനം.

ചിയാങ് റായിയില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ കുട്ടികളെ പരമ്പരാഗതമായ വായ് എന്ന അഭിവാദ്യ വാക്കോടെ സ്വീകരിച്ച മാധ്യമപ്രവര്‍ത്തകരും ജനങ്ങളും കുട്ടികളുടെ അതിജീവനത്തിന്‍റെ കഥ കേള്‍ക്കാന്‍ ഏറെ ആവേശത്തോടെയാണ് ചെവിയോര്‍ത്തത്.

അവരുടെ ടീമായ വൈല്‍ഡ് ബോറിന്‍റെ ടീ ഷര്‍ട്ട് ധരിച്ചെത്തിയ കുട്ടികള്‍ കാണികള്‍ക്കായി തങ്ങളുടെ ഫുട്ബോള്‍ വൈദഗ്ദ്യം കാട്ടാനും മറന്നില്ല. രക്ഷാപ്രവര്‍ത്തകര്‍ എത്തുന്നതിനു മുന്‍പായി തന്നെ രക്ഷപെടാനുള്ള മാര്‍ഗം തേടാന്‍ ആരംഭിച്ചതായി കുട്ടികളുടെ കോച്ച് ഓര്‍ത്തെടുത്തു.

അങ്ങനെ സ്വയം രക്ഷപെടാനുള്ള ശ്രമത്തിനിടെയാണ് രക്ഷാപ്രവര്‍ത്തകരെത്തിയതെന്നും ആ സമയത്ത് എങ്ങനെ രക്ഷാപ്രവര്‍ത്തകരോട് പ്രതികരിക്കണമെന്നറിയാതെ അത്ഭുതത്തിലായിരുന്നു തങ്ങളെന്നുമായിരുന്നു രക്ഷപ്പെട്ട കുട്ടികളില്‍ ഒരാളായ അബ്ദുള്‍ സമദ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News