സ്വാമി അഗ്‌നിവേശിന് സംരക്ഷണമൊരുക്കി സിപിഐഎം – Kairalinewsonline.com
DontMiss

സ്വാമി അഗ്‌നിവേശിന് സംരക്ഷണമൊരുക്കി സിപിഐഎം

ഇന്നലെ ജാര്‍ഖണ്ഡില്‍ വച്ചായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്വാമി അഗ്‌നിവേശിനെ ആക്രമിച്ചത്.

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ ഇന്നലെ ആക്രമിച്ച സാംസ്‌കാരിക പ്രവര്‍ത്തകനും ഹിന്ദു സന്യാസിയുമായ സ്വാമി അഗ്‌നിവേശിന് സിപിഐഎം പ്രവര്‍ത്തകരുടെ സംരക്ഷണം.

ജാര്‍ഖണ്ഡില്‍ നിന്ന് മടങ്ങുമ്പോഴാണ് റെയില്‍വേ സ്റ്റേഷനിലേക്ക് സംരക്ഷണവുമായി സിപിഐഎം പ്രവര്‍ത്തകര്‍ അദ്ദേഹത്തെ അനുഗമിച്ച് എത്തിയത്.

കൈയില്‍ ചെങ്കൊടിയുമായി എത്തിയ അവര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കൊപ്പം അഗ്‌നിവേശിന് ട്രെയിനില്‍ കയറുന്നത് വരെ അനുഗമിച്ചു.

ഇന്നലെ ജാര്‍ഖണ്ഡില്‍ വച്ചായിരുന്നു യുവമോര്‍ച്ച പ്രവര്‍ത്തകര്‍ സ്വാമി അഗ്‌നിവേശിനെ ആക്രമിച്ചത്.

To Top