പുതിയ കോച്ച് ഫാക്ടറികള്‍ സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. എംപിമാരായ എം.ബി രാജേഷും എ. സമ്പത്തും ലോക്‌സഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയിരുന്നുത്.

അതേസമയം ബിജെപി കേരളത്തോട് കാണിക്കുന്നത് ജനാതിപത്യതോട് നിരക്കാത്തത് നിലപാടാണ് എ സമ്പത്ത് എംപി വ്യക്തമാക്കി.

കോച്ചുകളുടെ ലഭ്യത ഉറപ്പാക്കാന്‍ നിലവിലുള്ള കോച്ച് ഫാക്ടറികള്‍ മുഖേന സാധിക്കുന്നുണ്ട്. അതിനാല്‍ പുതുതായി കോച്ച് ഫാക്ടറികള്‍ സ്ഥാപിക്കേണ്ട സാഹചര്യമില്ലെന്നാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയം ലോക്‌സഭയില്‍ അറിയിച്ചിരിക്കുന്നത്.

എല്‍ഡിഎഫ് എംപിമാരും യുഡിഎഫ് എംപിമാരും കേന്ദ്ര റെയില്‍ വേ മന്ത്രാലയത്തിലേക്ക് ധര്‍ണ സംഘടിപ്പിച്ചിരുന്നു. എന്നാല്‍ ധര്‍ണയ്ക്ക് ശേഷം കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് റെയില്‍ വേ മന്ത്രി പിയുഷ് ഗോയല്‍ വ്യക്തമാക്കി.

ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനായ വിഎസ് അച്യുതനാന്ദന്‍ നേരിട്ട് പരാതി നല്‍കുന്ന സാഹചര്യവുമുണ്ടായി. അന്നും കോച്ച് ഫാക്ടറി ഉപേക്ഷിച്ചിട്ടില്ലെന്ന് മറുപടി കത്തിലൂടെ വ്യക്തമാക്കി.

എന്നാല്‍ ഇപ്പോള്‍ ലോകസഭയില്‍ കേന്ദ്രം വീണ്ടും മലക്കം മറഞ്ഞിരിക്കുകയാണ്. അതേ സമയം 25 വര്‍ഷം പഴക്കമുള്ള കോച്ചുകള്‍ കേരളത്തില്‍ ഓടുന്നുണ്ട് പിന്നെ എന്തു അടിസ്ഥാനത്തിലാണ് കോച്ച് ഫാക്ടറി വേണ്ട എന്ന് കേന്ദ്ര പറയുന്നതെന്ന് എ സമ്പത്ത് എംപി ചോദിച്ചു.

ബിജെപി കേരളത്തോട് കാണിക്കുന്നത് ജനാതിപത്യതോട് നിരക്കാത്ത നിലപാടാണും വൃത്തികെട്ട രാഷ്ട്രീയമാണ് പീയുഷ് ഗോയല്‍ കളിക്കുന്നുതെന്ന് സമ്പത്ത് എം പി കൂട്ടിചേര്‍ത്തു.

ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ സമരങ്ങള്‍ സംഘടിപ്പിക്കുമെന്നും കേരളത്തിലെ ജനങ്ങളെ പാവ കളിപ്പിക്കാന്‍ ആരും ശ്രമിക്കണ്ടേന്നും സമ്പത്ത് എംപി വ്യക്തമാക്കി