കുമ്പസാരക്കേസിലെ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടി ഇന്ന് പരിഗണിക്കും

കുമ്പസാരക്കേസിലെ വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടി ഇന്ന് പരിഗണിക്കും.

കേസിലെ ഒന്നാം പ്രതിയായ ഫാദര്‍ എബ്രഹാം വര്‍ഗീസും നാലാം പ്രതിയായ ഫാദര്‍ ജെയ്‌സ് കെ ജോര്‍ജ്ജുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.

എന്നാല്‍ വൈദികര്‍ക്ക് ജാമ്യം നല്‍കരുതെന്ന് ചൂണ്ടികാട്ടി പൊലീസ് സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.

വൈദികര്‍ക്കെതിരെ ശക്തമായ തെളിവുകളുണ്ടെന്നും വൈദികരുടെ ലൈംഗിക ശേഷി പരിശോധന വരെ നടത്തണമെന്നും അന്വേഷണ സംഘം കോടതിയില്‍ ആവശ്യപ്പെട്ടു.

കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിച്ച കോടതി ചില അസൗകര്യങ്ങളാല്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്നത്തേക്ക് മാറ്റി വെക്കുകയായിരുന്നു.

വൈദികര്‍ക്ക് ജാമ്യം നല്‍കരുതെന്ന് സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരാക്കുന്ന അഭിഭാഷകരും ആവശ്യപ്പെടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here