പാര്‍ലമെന്‍റ് വര്‍ഷകാല സമ്മേളനം ഇന്നും തുടരും; അവിശ്വാസ പ്രമേയത്തെ രാഷ്ട്രീയ വിഷയമാക്കി മാറ്റാനുള്ള ശ്രമത്തില്‍ പ്രതിപക്ഷം

8 ദിവസം നീണ്ടു നില്‍ക്കുന്ന പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം നാളെയും തുടരും. എന്നാല്‍ ലോകസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും അവിശ്വാസ പ്രമേയത്തെ രാഷ്ട്രീയ വിഷയമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം.

വെളള്ളിയാഴ്ച നടക്കുന്ന അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ പങ്കെടുക്കുന്നതിന് എം പിമാര്‍ക്ക് പാര്‍ട്ടികള്‍ വിപ്പ് നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കിയെങ്കിലും ലോക്സഭാ സ്പീക്കര്‍ സുമിത്രാ മഹാജന്‍ സ്വീകരിച്ചിരുന്നില്ല.

ആള്‍ക്കൂട്ട കൊലപാതകം, തൊഴിലില്ലായ്മ, സ്ത്രി സുരക്ഷ, ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ചയാക്കാനും, പൊതുതെരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷ ഐക്യത്തിന്റെ പ്രകടന വേദിയാക്കി പാര്‍ലമെന്റിനെ മാറ്റാനുമാണ് പ്രതിപക്ഷത്തിന്റെ നീക്കം.

അതേസമയം ആദ്യ ദിനം ലോക്സഭയില്‍ ഒരു ബില്ലും രാജ്യസഭയില്‍ രണ്ടും ബില്ലും ചര്‍ച്ചകളിലൂടെ പാസാക്കി. അതിനിടെ ഇന്ത്യയിലെ 22 ഊദ്യോഗിക ഭാഷകളിലും അംഗങ്ങള്‍ക്ക് സംസാരിക്കാനുള്ള സൗകര്യം രാജ്യസഭയില്‍ എര്‍പ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News