കണ്ണൂർ സർവകലാശാലയിലെ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഇനി ജർമനിയിൽ നിന്നും അധ്യാപകർ

കണ്ണൂർ സർവകലാശാലയിലെ വിദ്യാർത്ഥികളെ പഠിപ്പിക്കാൻ ഇനി ജർമനിയിൽ നിന്നും അധ്യാപകർ എത്തും. സർവകലാശാലയിലെ അധ്യാപകർക്കും ഗവേഷണ വിദ്യാർത്ഥികൾക്കും ജർമിനിയിൽ പോകാനും അവസരം ലഭിക്കും.

ജർമനിയിലെ എഫർട്ട് സർവകലാശാലയുമായി കരാറിൽ ഒപ്പുവച്ചതോടെയാണ് കണ്ണൂർ സർവകലാശാലയിലെ വിദ്യാർത്ഥികൾക്ക് പുതിയ അവസരങ്ങൾ തുറന്നത്.

കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ:ഗോപിനാഥ് രവീന്ദ്രൻ ജർമനിയിൽ എത്തിയാണ് എഫർട്ട് സര്വകലാശാലയുമായി കരാറിൽ ഒപ്പു വച്ചത്.

ഇതിന്റെ അടിസ്ഥാനത്തിൽ ജർമനിയിൽ നിന്നുള്ള ഗവേഷക വിദ്യാർത്ഥികളുടെ ആദ്യസംഘം ഡിസംബർ മാസം കണ്ണൂരിൽ എത്തും. കരാർ അനുസരിച്ച് കണ്ണൂർ സർവ്വകലാശാലയിലെ അധ്യാപകർക്ക് എഫർട്ട് സർവ കലാ ശാലയിൽ വിസിറ്റിങ് അധ്യാപകരായി ജോലി ചെയ്യാം.

കണ്ണൂരിലെ വിദ്യാർത്ഥികൾക്ക് എഫർട്ട് സർവകലാശാലയിൽ ഗവേഷണം നടത്താനും സാധിക്കും. ഇതിനുള്ള ചിലവുകൾ വഹിക്കുന്നത് എഫർട്ട് സർവകലാശാല ആയിരിക്കും.

സഹകരണ മേഖലയെ കുറിച്ചുള്ള പഠനത്തിനും ഗവേഷണത്തിനുമായി കണ്ണൂർ സർവകലാശാലയിൽ സ്ഥാപിക്കുന്ന കോ ഓപ്പറേറ്റീവ് എന്റർപ്രൈസസ് ആൻഡ് ആൽറ്റർണറ്റിവെ പൊളിറ്റിക്സ് എന്ന സ്ഥാപനത്തിന്റെ പ്രവർത്തനത്തിന് എഫർട്ട് സർവകലാശാലയിലെ വില്ലിബ്രാൻഡ് സ്കൂൾ ഓഫ് ഇന്റർനാഷനൽ റിലേഷൻസിന്റെ സഹകരണം തേടും.

ജർമൻ സർക്കാരിന് കീഴിലുള്ള ലൈബ്നിസ് ഇൻസ്റ്റിറ്റ്യൂട്ട്മായി സഹകരിച്ചു പ്രവർത്തിക്കാനുള്ള ശ്രമവും തുടങ്ങി കഴിഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News