ജാതിയും മതവും നോക്കാതെ പ്രണയിച്ച് വിവാഹം ചെയ്തതിന് എസ്.ഡി.പി.ഐ നേതാക്കളുടെ വധഭീഷണിയെന്ന് നവദമ്പതികൾ. കഴിഞ്ഞ ദിവസമാണ് ആറ്റിങ്ങൽ സ്വദേശിയായ ഹാരിസണും ഷെഹാനയും വിവാഹിതരായത്.

തുടർന്ന് ഇവർ ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എസ്.ഡി.പി.എെ നേതാക്കളായ ഷംസി, നിസാർ തുടങ്ങിയവർ തങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതെന്ന് ഇരുവരും ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തമാക്കി.

അവർ വീട്ടുകാരെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും കെവിനെ പോലെയാവാൻ തനിക്ക് താത്പര്യമില്ലെന്നും ഹാരിസൺ പറഞ്ഞു.

തനിക്ക് ഭർത്താവിനൊപ്പം ജീവിക്കണമെന്നും ജാതിയും മതവും നോക്കിയല്ല പ്രണയിച്ചതെന്നും ഷെഹാന വ്യക്തമാക്കി . മതം മാറാൻ ഹാരിസണ്‍റെ വീട്ടുകാര്‍ നിർബന്ധിക്കുന്നില്ലെന്നും ഷെഹാന കൂട്ടിച്ചേര്‍ത്തു .

മതവും ജാതിയും നോക്കിയല്ല കല്യാണം കഴിച്ചത്. എന്റെ ഭർത്താവ് എന്നെ മതം മാറ്റിയിട്ടില്ല.

എസ്.ഡി.പി.ഐക്കാർ ക്വട്ടേഷൻ നൽകിയിരിക്കുകയാണ് ഭർത്താവിനെയും കുടുംബത്തെയും കൊല്ലാൻ.

ഹാരിസണിന്റെ കൂടെ ജീവിക്കണമെന്നും പെൺകുട്ടി പറഞ്ഞു.