ഒടുവില്‍ ആ അഭ്യൂഹങ്ങള്‍ക്കും വിരാമമായി. ഇന്ത്യയില്‍ ആദ്യമായി 5ജി അവതരിപ്പിക്കുന്നത് തങ്ങള്‍ തന്നെയായിരിക്കുമെന്ന് ബിഎസ്എന്‍എല്‍ ചീഫ് മാനേജര്‍ അനില്‍ ജെയ്ന്‍ അറിയിച്ചു.

എന്നാല്‍ എന്നുമുതലായിരിക്കും 5ജി സേവനം രാജ്യത്ത് ലഭ്യമാകുന്നത് എന്ന വിവരങ്ങളൊന്നും പുറത്തു വന്നിട്ടില്ല.

2010ഓടെ ലോകവ്യാപകമായി 5ജി സേവനം പുറത്തുവരുമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. വിപണിയിലെ മറ്റു സ്വകാര്യ കമ്പനികള്‍ 4ജിയിലേക്ക് മാറിയപ്പോള്‍ ബിഎസ്എന്‍എല്‍ 4ജി സേവനം ലഭ്യമാക്കിയിരുന്നില്ല.

അത് പരിഹരിച്ച് ഈ വര്‍ഷം 50 ലക്ഷത്തിലധികം പുതിയ വരിക്കാരെ നേടാനാകും എന്നാണ് 5ജി സേവനത്തിലൂടെ ബിഎസ്എന്‍എല്‍ ലക്ഷ്യമിടുന്നത്.