ശബരിമല സ്ത്രീ പ്രവേശനം, ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ പുരോഗമന നിലപാട് സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍.

ദേവസ്വം ബോര്‍ഡ് സ്വതന്ത്ര സ്ഥാപനമാണ്, സര്‍ക്കാര്‍ നിലപാട് അവരില്‍ അടിച്ചേല്‍പ്പിക്കില്ലെന്നും കടകംപളളി സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

സര്‍ക്കാര്‍ നിലപാട് ഇന്നലെ കോടതിയില്‍ വ്യക്തമാക്കിയതാണ്, ഇന്നും നിലപാട് ആവര്‍ത്തിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

കേസ് പരിഗണിക്കുന്ന സുപ്രീംകോടതി ഭരണഘടനാ ബഞ്ച് മുമ്പാകെ ദേവസ്വം ബോര്‍ഡ് ഇന്ന് നിലപാട് വ്യക്തമാക്കാനിരിക്കെയാണ് ദേവസ്വം മന്ത്രിയുടെ പ്രതികരണം.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അംഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് പരിഗണിക്കുന്നത്.