അഭിമന്യു വധം 25 പ്രതികൾ. കൃത്യത്തിൽ പങ്കെടുത്തത് 15 പേർ. പ്രതികളെ ഒളിവിൽ പോകാൻ സഹായിച്ചവർ 10 പേർ. ഇതുവരെ 13 പേർ അറസ്റ്റിലായി

മുഖ്യ പ്രതി മുഹമ്മദിനെ ചോദ്യം ചെയ്തതിൽ നിന്നാണ് കൃത്യത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭിച്ചത്.
കൃത്യത്തിൽ പങ്കെടുത്ത എല്ലാവരുടെയും പേരുകൾ മുഹമ്മദിന്റെ മൊഴിയിലുണ്ട്.
അറസ്റ്റിലായവരിൽ 5 പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവർ.
ക്യാമ്പസ് ഫ്രണ്ട് സംസ്ഥാന നേതൃത്വമാണ് വധിക്കാൻ തീരുമാനിച്ചത് .എസ് ഡി പി ഐ, പോപ്പുലർ ഫ്രണ്ട് നേതൃത്വം എല്ലാവിധ സഹായവും നൽകി