റേഷന്‍ വിഹിതം പുന:സ്ഥാപിക്കല്‍; കേന്ദ്രനിലപാട് നിരാശാജനകമെന്ന് മുഖ്യമന്ത്രി പിണറായി

കേരളത്തിന്റെ ആവശ്യങ്ങളോട് മുഖം തിരിച്ച് കേന്ദ്രം. റേഷനടക്കമുള്ള കാര്യങ്ങളില്‍ വര്‍ധനവാവിശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ച നിരാശാജനകാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കേന്ദ്രം കേരളത്തിനോട് കാണിക്കുന്നത് അവഗണനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ആരോപിച്ചു.

കഞ്ചിക്കോട് കോച്ച് ഫാക്ടറിയിലും കരിപ്പൂര്‍ വിമാനത്താവള വിഷയത്തിലും കേന്ദ്രം മൗനം തുടരുകയാണ്.

കേരളം നേരിടുന്ന പ്രധാന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടി മോദിയുമായി നടത്തിയ സര്‍വ്വകക്ഷി യോഗത്തിലെ തീരുമാനങ്ങള്‍ നിരാശജനകമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടാത്തവര്‍ക്ക് മാസം അഞ്ചു കിലോ വീതം ഭക്ഷ്യധാന്യം പൊതുവിതരണ സംവിധാനം വഴി വിതരണം ചെയ്യുന്നതിന് വര്‍ഷം 7.23 ലക്ഷം ടണ്‍ ഭക്ഷ്യധാന്യം കൂടുതലായി അനുവദിക്കണമന്നായിരുന്നു കേരളത്തിന്റെ ആവശ്യം.

മുന്‍ഗണനാ വിഭാഗത്തില്‍ വരാത്തവര്‍ക്ക് ഭക്ഷ്യധാന്യം നല്‍കാന്‍ പ്രതിവര്‍ഷം 11.22 ലക്ഷം ടണ്‍ ആവശ്യമുണ്ട്. എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്നത് 3.99 ലക്ഷം ടണ്‍ മാത്രമാണ്.

എന്നാല്‍ ഇത് കൂട്ടണമെന്ന് കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളുകയായിരുന്നു.കഞ്ചിക്കോട് കോച്ച് ഫാക്ടറിയുടെ കാര്യത്തിലും കരിപ്പൂര്‍ വിമാനത്താവള വിഷയത്തിലും കേന്ദ്രം മൗനം തുടരുകയാണ്.

ശബരി പാതയുടെ കാര്യത്തില്‍ സ്ഥനലമേറ്റെടുത്തു നല്‍കിയതിനുശേഷം റെയില്‍വേ മന്ത്രാലയവുമായി ചര്‍ച്ച നടത്താമെന്ന് മോദി വ്യക്തമാക്കി.

എന്നാല്‍ മഴക്കെടുതി വിഷയത്തില്‍ റിപ്പോര്‍ട്ടുകള്‍ ലഭിക്കുന്നുണ്ടെന്നും കേന്ദ്ര സംഘത്തെ അയയ്ക്കുന്ന കാര്യം പരിഗണനയിലാണെന്നാണ് കേന്ദ്രത്തിന്റെ വാദം.

കസ്തൂരി രംഗന്‍ വിഷയം മറ്റു സംസ്ഥാനങ്ങളെയും ബാധിക്കുന്നതായതിനാല്‍ കഴിയാവുന്ന വേഗത്തില്‍ തീരുമാനങ്ങള്‍ എടുക്കാമെന്ന് മോദി അറിയിച്ചിട്ടുണ്ട്.

പൊതുമേഖലാ സ്ഥാപനമായ എച്ച്.എം.ടിയെ സ്വകാര്യവത്കരിക്കരുതെന്നും കേരളത്തിന് കൈമാറണമെന്നും സംഘം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News