ശിക്കാരി ശംഭുവിനു ശേഷം സുഗീത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കിനാവള്ളി’ റിലീസിന് ഒരുങ്ങുന്നു. കണ്ണന്താനം ഫിലിംസിന്റെ ബാനറില്‍ മനേഷ് തോമസാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്.

മലയാളത്തിലും തമിഴിലുമായി അവതരിപ്പിക്കുന്ന ഈ ചിത്രം പുതുമുഖങ്ങളുടെ സംഗമവേദിയാണ്.

അഭിനയിക്കുന്നവരുടെ കൂട്ടത്തില്‍ പുതുമുഖമല്ലാത്ത ഏക നടന്‍ ഹരീഷ് കണാരന്‍ മാത്രമാണ്. ഹരീഷ് കണാരന്‍ അഭിനയിച്ച ഭാഗം തമിഴില്‍ അവതരിപ്പിക്കുന്നത് മുന്‍നിര ഹാസ്യതാരം അര്‍ജ്ജുന്‍ ആണ്.

പ്രണയവും, സൗഹൃദവും ഫാന്റസിയും പിന്നെ ഒരല്‍പ്പം ഹൊററും ചേര്‍ന്ന ഒരു പ്രമേയം ആണ് കിനാവള്ളിയുടേത്.

‘ഒരു കള്ളക്കഥ’ എന്നു വേണമെങ്കിലും ഈ ചിത്രത്തെക്കുറിച്ച് പറയാം. Based on a fake story എന്ന ടാഗ്ലൈനിലൂടെ അതിന് ശ്രമിക്കുകയാണ്. ഒരു ഫുള്‍ ഹൊറര്‍, ഹ്യൂമര്‍, ലൗ സ്റ്റോറിയാണ് ഈ ചിത്രം.

തിരക്കഥ ശ്യാംശീതള്‍, വിഷ്ണുരാമചന്ദ്രന്‍. നിഷാദ് അഹമ്മദ്, രാജീവ് നായര്‍ എന്നിവരുടെ ഗാനങ്ങള്‍ക്ക് ശാശ്വത് ഈണം പകര്‍ന്നിരിക്കുന്നു.

വിവേക് മേനോനാണ് ഛായാഗ്രാഹകന്‍. എഡിറ്റിംഗ് നവീന്‍ വിജയ്, കലാസംവിധാനം ഡാനിമുസ്സീരിസ്, കോസ്റ്റ്യൂം ഡിസൈനര്‍ അഫ്‌സല്‍ മുഹമ്മദ്, മേക്കപ്പ് ഹസ്സന്‍ വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ സൂര്യന്‍ കുനിശ്ശേരി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിനോദ് ശേഖര്‍, പ്രൊഡക്ഷന്‍ മാനേജര്‍ വിനോദ് വേണുഗോപാല്‍, പ്രൊഡക്ഷന്‍ ഡിസൈനര്‍ സുധീഷ് പിള്ള, ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടര്‍ സരിതാ സുഗീത്.