‘ലവ് ഈസ് ബ്യൂട്ടിഫുള്‍’; വരുന്നു, അനൂപ് മേനോന്റെ ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’

സഞ്ജയ് പോളിന്റെ രുചിനിറഞ്ഞ പ്രണയത്തിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്ന ചിത്രമാണ് ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’. ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്ജ് എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്കുശേഷം അനൂപ്‌മേനോന്‍ തിരക്കഥയെഴുതുന്ന മലയാള ചിത്രമാണിത്.

സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയയാണ് നായിക. 999 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മിയയ്‌ക്കൊപ്പം ഹന്ന റെജി കോശിയും പ്രധാന വേഷത്തിലെത്തുന്നു.

സഞ്ജയ്‌പോള്‍ ലോകം കണ്ട ഒരു മികച്ച ഷെഫാണ്. പാരീസില്‍ ജീവിക്കുന്ന സഞ്ജയ് തന്റെ പുതിയ റസ്റ്റോറന്റില്‍ ഇന്ത്യന്‍ വിഭവങ്ങള്‍കൂടി ഉള്‍പ്പെടുത്താന്‍ തീരുമാനിക്കുന്നു. ഇതിനായി ഇന്ത്യയിലേക്ക് ഒരു യാത്ര പുറപ്പെടുന്നു.

തന്റെ പഴയൊരു സുഹൃത്തിന്റെ പക്കലുള്ള അമൂല്യ രുചിക്കൂട്ട് തേടിയുള്ള യാത്രയ്‌ക്കൊടുവില്‍ സഞ്ജയ് ഊട്ടിയിലെത്തുന്നു. ഇവിടെവെച്ച് പരിചയപ്പെടുന്ന അഞ്ജലിയുമായി സഞ്ജയ് പ്രണയത്തിലാകുന്നു.

ഡിസൈനര്‍ കാന്‍ഡില്‍സ് നിര്‍മ്മിച്ച് അതിന്റെ ലോകത്ത് കഴിയുന്ന അഞ്ജലിയും ഷെഫായ സഞ്ജയും തമ്മിലുള്ള പ്രണയത്തിന്റെ കഥയാണ് ‘എന്റെ മെഴുതിരി അത്താഴങ്ങള്‍.’

ലാല്‍ജോസ്, ദിലീഷ് പോത്തന്‍, അലന്‍സിയര്‍, ബൈജു, വി.കെ. പ്രകാശ്, രാഹുല്‍മാധവ്, ശ്രീകാന്ത് മുരളി, നിര്‍മ്മല്‍ പാലാഴി, ടിനിടോം, അനില്‍മുരളി, നന്ദന്‍ഉണ്ണി, അനൂപ് ശിവസേനന്‍, മാധുരിബ്രിഗാന്‍സ, നിസ, മറിമായം മഞ്ജു എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം. ജയചന്ദ്രനാണ് സംഗീതം നല്‍കിയിരിക്കുന്നത്. ചിത്രത്തില്‍ അഞ്ച് ഗാനങ്ങളാണുള്ളത്.

പശ്ചാത്തലസംഗീതം രാഹുല്‍രാജ്, ഛായാഗ്രഹണം ജിത്തുദാമോദര്‍, എഡിറ്റിംഗ് സിയാന്‍ ശ്രീകാന്ത്, കലാസംവിധാനം സാലു കെ. ജോര്‍ജ്ജ്, കോസ്റ്റ്യൂം സമീറ സനീഷ്, അസോസിയേറ്റ് ഡയറക്ടര്‍ അനീവ് സുകുമാര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബാദുഷ, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ് വിനോദ് കാലടി, ഡിസൈന്‍സ് സുനീഷ് എലി മീഡിയ, സ്റ്റില്‍സ് മഹാദേവന്‍തമ്പി, സ്റ്റുഡിയോ ലാല്‍ മീഡിയ, പി.ആര്‍.ഒ മഞ്ജു ഗോപിനാഥ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News