കൊച്ചി: പഴയ മൊബൈല്‍ ഫോണുകള്‍ കൈമാറി പകരം പുതിയ ജിയോ ഫോണ്‍ സ്വന്തമാക്കാനുള്ള ‘ജിയോഫോണ്‍ മണ്‍സൂണ്‍ ഹങ്കാമ’ പദ്ധതി ജൂലൈ 20ന് നിലവില്‍ വരും.

ജൂലായ് 20 വൈകിട്ടു 5 മണി മുതല്‍ പ്രവര്‍ത്തനക്ഷമമായ പഴയ ഏതു ബ്രാന്റ് ഫോണും 501 രൂപയും നല്‍കി പുതിയ ജിയോഫോണ്‍ കുറഞ്ഞ വിലക്ക് സ്വന്തമാക്കാം. കുറഞ്ഞ ചിലവില്‍ ജിയോ ഇന്റര്‍നെറ്റ് സേവനങ്ങള്‍ മികച്ച രീതിയില്‍ ലഭ്യമാക്കുവാനുള്ള അവസരമാണ് ഉപഭോക്താക്കള്‍ക്കായി ജിയോ ഒരുക്കുന്നത്.

ഓഗസ്റ്റ് 15 മുതല്‍ ലോകപ്രിയ ആപ്പുകളായ ഫേസ്ബുക്കും, വാട്‌സ്ആപ്പും, യുട്യൂബും ഉപഭോക്താക്കള്‍ക്ക് ജിയോഫോണില്‍ ലഭ്യമാകും.

സ്മാര്‍ട്ട് ഫോണുകളില്‍ ലഭിക്കുന്ന എല്ലാ വിധ ആപ്പുകളും ജിയോ ഫോണില്‍ ലഭ്യമാണ് എന്നതാണ് മറ്റൊരു പ്രത്യേകത. വിലകുറഞ്ഞ ജിയോ ഫോണുകളിലൂടെ പരിധിയില്ലാത്ത 4ജി ഇന്റര്‍നെറ്റും ഫേസ്ബുക്കും യൂട്യുബും വാട്‌സ് ആപ്പുമൊക്കെ ലഭ്യമാക്കുന്നതിലൂടെ വിദ്യാഭ്യാസം, വിനോദം, വിവരശേഖരണം തുടങ്ങിയ മേഖലകളെ പുനര്‍ നിര്‍വചിക്കുകയാണ് ജിയോ ഫോണിലൂടെ റിലയന്‍സ് ജിയോ.

പ്രത്യേക വോയ്‌സ് കമാന്‍ഡ് സംവിധാനവും ജിയോഫോണിലുണ്ടാകും. ആദ്യമായി ജിയോ ഫോണ്‍ ഉപയോഗിക്കുന്ന ഒരാള്‍ക്ക് വളരെലളിതമായി സമൂഹ മാധ്യമ ആപ്പുകള്‍ കൈകാര്യം ചെയ്യാനാകും. വോയ്‌സ് കമാന്‍ഡ് ഫീച്ചറിലൂടെ ഫോണ്‍ വിളികള്‍, മെസ്സേജിങ്, ഇന്റര്‍നെറ്റ് പരതല്‍, വീഡിയോ, സംഗീതം എന്നിവയൊക്കെ വളരെ ലളിതമായി വിനിയോഗിക്കാനാകും.

മണ്‍സൂണ്‍ ഹങ്കാമ പദ്ധതി നടപ്പാക്കിയതിലൂടെ പുതിയ ബിസിനസ് സാദ്ധ്യതകള്‍, തൊഴിലവസരങ്ങള്‍, വിദ്യാഭ്യാസം, തുടങ്ങി നിരവധി സേവനങ്ങള്‍ ഇനി മുതല്‍ രാജ്യത്തെ സാധാരണക്കാരുടെ വിരല്‍ത്തുമ്പിലൂടെ അനായാസം സാധ്യമാകും.