എസ്ഡിപിഎെ പ്രവർത്തകന്‍റെ വീട്ടിൽ നിന്നും ആയുധ ശേഖരം പിടികൂടി – Kairalinewsonline.com
Kerala

എസ്ഡിപിഎെ പ്രവർത്തകന്‍റെ വീട്ടിൽ നിന്നും ആയുധ ശേഖരം പിടികൂടി

പറക്കോട് ഗ്യാലക്‌സി ഹൗസില്‍ ഷെഫീഖി(32)നെഅറസ്റ്റ് ചെയ്തു

പറക്കോട്ടെ എസ്ഡിപിഐ പ്രവര്‍ത്തകന്റെ വീട്ടില്‍ നിന്ന് ആയുധശേഖരം പിടികൂടി. പറക്കോട് ഗ്യാലക്‌സി ഹൗസില്‍ ഷെഫീഖി(32)നെഅറസ്റ്റ് ചെയ്തു.

പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി. നാരായണന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് ഡിവൈഎസ്പി ആര്‍ ജോസ്, ഷാഡോ പൊലീസ് എസ്‌ഐ അശ്വിത്ത് എസ് കാരാണ്മയില്‍, എഎസ്‌ഐ ഷിജു എന്നിവരാണ് ഷെഫീഖിന്റെ വീട്ടില്‍ പരിശോധന നടത്തിയത്.

അടൂരില്‍ ഗ്യാലക്‌സി എന്ന പേരില്‍ മൊബൈല്‍ ഷോപ്പ് നടത്തുകയാണ് ഇയാള്‍. മൂന്നുവാള്‍, ഒരു വടിവാള്‍, രണ്ടു കത്തി, ഒരു ഇരുമ്പ് ദണ്ഡ്, രണ്ട് മഴു എന്നിവയാണ് പൊലീസ് പിടികൂടിയത്.

ഇയാളും സഹോദരങ്ങളും എസ്ഡിപിഐയുടെ സജീവ പ്രവര്‍ത്തകരാണ്. ഇന്നുച്ചയ്ക്ക് 12 മണിയോടെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്

To Top