ലോക ക്രിക്കറ്റിന്‍റെയും ഇന്ത്യയുടെയും അഭിമാനമായ സച്ചിന്‍ ടെന്‍റുല്‍ക്കറിന്‍റെ മകന്‍ അര്‍ജുന്‍ ടെന്‍റുല്‍ക്കര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍  അരങ്ങേറി.  അണ്ടര്‍ 19 ടീമില്‍  ശ്രീലങ്കക്കെതിരെയായിരുന്നു അര്‍ജുന്‍റെ അരങ്ങേറ്റം.

പക്ഷേ 9താമനായി ഇറങ്ങിയ അര്‍ജുന് പക്ഷേ തിളങ്ങാന്‍ ക‍ഴിഞ്ഞില്ല. 10 പന്തുകള്‍ നേരിട്ടെങ്കിലും അര്‍ജുന്‍ ഒരു റണ്ണു പോലും എടുക്കാതെ പൂജ്യനായി മടങ്ങി. ലങ്കന്‍ താരം ദുല്‍ഷന്റെ പന്തില്‍ സൂര്യ ബന്ദ്ര പിടിച്ചാണ് അര്‍ജുന്‍ പുറത്തായത്.

എന്നാല്‍ ബൗളിങ്ങില്‍ അര്‍ജുന്‍ തിളങ്ങി.  മൂന്നാമത്തെ ഓവറിലാണ്  അര്‍ജുന്‍  വിക്കറ്റ് വീ‍ഴ്ത്തിയത്.  ശ്രീലങ്കന്‍ ഓപ്പണറായ കാമില്‍ മിഷാരയെ എല്‍ ബിഡബ്ല്യൂവില്‍ കുടുക്കിയാണ് അര്‍ജുന്‍ ആദ്യ വിക്കറ്റ് നേട്ടം ആഘോഷിച്ചത്.