സ്ത്രീത്വത്തെ അംഗീകരിക്കുന്നുണ്ടെങ്കില്‍ മാതാവിനെ അംഗീകരിക്കുന്നുണ്ടെങ്കില്‍ ഈ ചര്‍ച്ചയ്ക്ക് പ്രസക്തിയുണ്ട്.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് നടക്കുന്ന ചര്‍ച്ചകളെ കുറിച്ച് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ പറഞ്ഞു.

വിശ്വാസം ഭരണഘടനാപരമായ അവകാശമായി തുടരുമ്പോള്‍ സ്ത്രീയായിപ്പോയി എന്നതുകൊണ്ട്മാത്രം എങ്ങനെയാണ് ചിലര്‍ക്ക് മാത്രം ആ അവകാശങ്ങള്‍ നിഷേധിക്കാനാവുക.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് നടത്തിയ നിരീക്ഷണം പ്രസക്തവും ചിന്തോദ്ദീപകവുമാണെന്നും അദ്ദംഹം അഭിപ്രായപ്പെട്ടു.

ആര്‍ത്തവകാലം അവസാനിച്ചതിനുശേഷം മാത്രമേ ക്ഷേത്രത്തില്‍ പ്രവേശിക്കാന്‍ പറ്റൂ, ആരാധന നടത്താന്‍ പറ്റൂ എന്ന് പറയുന്നത് ആര്‍ത്തവത്തെ ഒരു കുറ്റകരമായ അയോഗ്യതയായി കാണുന്നതിന് തുല്യമാണ്.

ആര്‍ത്തവം അയോഗ്യതയാണെങ്കില്‍ മാതൃത്വം കുറ്റമാണ്. ആചാരങ്ങളും അനുഷ്‌ഠാനങ്ങളും പിന്‍തുടരുന്നത് നല്ലതാണ്.

പക്ഷേ ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അടിസ്ഥാന അവകാശങ്ങള്‍ ലംഘിച്ചുകൊണ്ടാകരുതെന്നും അദ്ദേഹം ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

മാറ്റങ്ങളെ അംഗീകരിക്കാന്‍ ക‍ഴിയുന്നവരാണ് മഹാന്‍മാരാവുന്നതെന്നും അദ്ദേഹം പറഞ്ഞു.