ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച് ദേവസ്വം ബോര്‍ഡ് സുപ്രീംകോടതിയില്‍ സ്വീകരിച്ച നിലപാട് നിരാശാജനകമെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍.

ബോര്‍ഡിന് പുരോഗമന നിലപാട് സ്വീകരിക്കാന്‍ ബാധ്യതയുണ്ട്. എന്തുകൊണ്ട് ഇത്തരമൊരു നിലപാട് സ്വീകരിച്ചുവെന്ന് സര്‍ക്കാര്‍ ബോര്‍ഡിനോട് ആരായും.

സര്‍ക്കാര്‍ നിലപാട് നേരത്തെ കോടതിയെ അറിയിച്ചെന്നും കടകംപളളി സുരേന്ദ്രന്‍ കോഴിക്കോട് പറഞ്ഞു.

ദേവസ്വം ബോര്‍ഡ് സ്വതന്ത്ര സ്ഥാപനമാണെന്നും സര്‍ക്കാര്‍ നിലപാട് അവരില്‍ അടിച്ചേല്‍പ്പിക്കില്ലെന്നും കടകംപളളി സുരേന്ദ്രന്‍ രാവിലെ കോഴിക്കോട് വ്യക്തമാക്കിയരുന്നു.