ശ്രീലയുടെ മരണം; യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: പരിയാരം മെഡിക്കല്‍ കോളജില്‍ നഴ്‌സിങ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശിയായ യുവാവ് അറസ്റ്റില്‍.

തിരുവനന്തപുരം വെള്ളറട സ്വദേശി കിരണ്‍ ബെന്നി കോശിയെയാണ് പരിയാരം പൊലീസ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണകുറ്റം ചുമത്തിയാണ് അറസ്റ്റ്.

കഴിഞ്ഞമാസം രണ്ടാംതീയതിയാണ് കോഴിക്കോട് സ്വദേശിനിയായ പി.ശ്രീലയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പനിയാണെന്നു പറഞ്ഞു ക്ലാസ്സില്‍ പോകാതിരുന്ന ശ്രീലയയെ ഉച്ചയ്ക്ക് കൂട്ടുകാരി ഹോസ്റ്റല്‍ മുറിയില്‍ എത്തി നോക്കിയപ്പോള്‍ തൂങ്ങിയ നിലയില്‍ കാണുകയായിരുന്നു.

മരണത്തിന് പിന്നിലെ ദുരൂഹത അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പിതാവ് ജില്ലാ പോലീസ് മേധാവിക്കും കളക്ടര്‍ക്കും പരാതി നല്‍കിയിരുന്നു. കൂട്ടുകാരികളെ ചോദ്യം ചെയ്തപ്പോള്‍ ശ്രീലയ രാത്രി ദീര്‍ഘ നേരം ഒരാളുമായി ഫോണില്‍ സംസാരിക്കാറുണ്ടെന്ന വിവരം ലഭിച്ചു.

തിരുവനന്തപുരം വെള്ളറട സ്വദേശി കിരണ്‍ ബെന്നി കോശി ശ്രീലയയെ പ്രണയക്കുരുക്കില്‍പ്പെടുത്തി ആത്മഹത്യയിലേക്ക് എത്തിക്കുകയായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ കണ്ടെത്തിയത്.

ശ്രീലയയുടെ ഡയറി കുറിപ്പില്‍ നിന്നും കിരണ്‍ ബെന്നി കോശിയെ കുറിച്ചുള്ള വിവരം ലഭിച്ചിരുന്നു. എറണാകുളത്തു നിന്നുമാണ് ഇയാളെ പോലീസ് പിടികൂടിയത്.

പരിയാരം പ്രിന്‍സിപ്പല്‍ എസ് ഐ വിനീഷ് നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News