കെട്ടിത്തൂക്കിയ കമ്പിക്കു മുകളിൽ തലകീഴായി തൂങ്ങിക്കിടന്ന് റിയാലിറ്റി ഷോയില്‍
മാസ്മരിക പ്രകടനങ്ങള്‍ നടത്തവെ അപകടം. ഭര്‍ത്താവിന്‍റെ കെെെയിലെ പിടിവിട്ട് ഭാര്യ താ‍ഴേക്ക് വീണു.

അമേരിക്കൻ റിയാലിറ്റി ഷോ അമേരിക്കാസ് ഗോട്ട് ടാലന്റിലെ മത്സരാര്‍ഥികളിലൊരാളാണ് പിടിവിട്ട് താ‍ഴേക്ക് വീണത്. മത്സരാര്‍ഥികളായ, ടെയ്സ് നീൽസെനും ഭാര്യ വോൾഫി നീൽസെനും ചേര്‍ന്ന് സ്റ്റേജില്‍ പ്രകടനം നടത്തവെയാണ് ഭര്‍ത്താവിന്‍റെ കെെയിലെ പിടിവിട്ടു പോയതിനെത്തുടര്‍ന്ന് ഭാര്യ താ‍ഴേക്ക് വീണത്.

സ്റ്റേജില്‍ കെട്ടിത്തൂക്കിയ കമ്പിയിലായിരുന്നു ഇരുവരും പ്രകടനം നടത്തിയിരുന്നത്. താ‍ഴെ സ്റ്റേജില്‍ തീനാളങ്ങളും ഉയരുന്നുണ്ടായിരുന്നു. എന്നാല്‍, അഭ്യാസപ്രകടനത്തിനിടെ ഭർത്താവിന്റെ കൈയ്യിൽനിന്നും പിടിവിട്ട് ഭാര്യ താഴെ വീണു. മൽസരം കാണാനെത്തിയവരും ജഡ്ജസും ഒരു നിമിഷം പകച്ചുപോയി.

കാണികളുടെ ഇടയിൽനിന്നും അലറുന്ന ശബ്ദവും ഉയർന്നുപൊങ്ങി. എന്നാല്‍ താ‍ഴെവീണ വോൾഫി ചിരിച്ചു കൊണ്ട് എ‍ഴുന്നേറ്റതോടെ ജഡ്ജസിനും കാണികള്‍ക്കും ആശ്വാസം.