ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി കണ്ണൂരില്‍ നിന്ന് മാറ്റാനുള്ള തീരുമാനം പുനഃപരിശോധിക്കണം: മുഖ്യമന്ത്രി

കണ്ണൂര്‍ ജില്ലയിലെ ഇരിണാവില്‍ സ്ഥാപിക്കാന്‍ നിശ്ചയിച്ച ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് അക്കാദമി അവിടെ നിന്ന് മാറ്റാനുളള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മല സീതാരാമനെ കണ്ടു.

തീരദേശനിയന്ത്രണ വിജ്ഞാപനം ചൂണ്ടിക്കാണിച്ച് പദ്ധതിക്ക് അനുമതി നല്‍കാന്‍ പരിസ്ഥിതി മന്ത്രാലയം തയ്യാറായിട്ടില്ല.

എന്നാല്‍ തീരദേശ നിയന്ത്രണ വിജ്ഞാപനത്തില്‍ അടുത്ത കാലത്ത് വരുത്തിയ ഭേദഗതി പ്രകാരം ദേശീയ പ്രാധാന്യമുളള പ്രതിരോധ പദ്ധതികള്‍ക്ക് അനുമതി നല്‍കാവുന്നതാണ്.

ഈ വസ്തുത പരിഗണിച്ച് മുന്‍ തീരുമാനം പുനഃപരിശോധിക്കാന്‍ ഇടപെടണമെന്ന് പ്രതിരോധമന്ത്രിയോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കായി 2011-ല്‍ തന്നെ ഏഴിമല നാവിക അക്കാദമിക്ക് സമീപത്തായി സ്ഥലം കൈമാറിയിട്ടുണ്ട്.

കോസ്റ്റ് ഗാര്‍ഡ് അക്കാദമി കണ്ണൂരില്‍ സ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ പിന്തുണയും സംസ്ഥാന സര്‍ക്കാര്‍ നല്‍കുമെന്ന് മുഖ്യമന്ത്രി കേന്ദ്രത്തിന് ഉറപ്പു നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News