പുതിയ രൂപലുളള നൂറുരൂപ നോട്ടുകൾ റിസര്‍വ് ബാങ്ക് ഉടന്‍ പുറത്തിറക്കും. വലുപ്പത്തിലും നിറത്തിലും ആലേഖനങ്ങളിലും മാറ്റമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകൾ. നിലവിലു‍ളള നൂറു രൂപയേക്കാൾ പുതിയ നോട്ടിന് വലിപ്പം കുറവായിരിക്കും. മധ്യപ്രദേശിലെ ദേവാസിലുളള ബാങ്ക് നോട്ട് പ്രസില്‍ അച്ചടി ആരംഭിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്.

വയലറ്റ് നിറമാണ് പുതിയ നോട്ടിനെ ഏറെ ആകര്‍ഷമാക്കുന്നത്. യുനസ്കോയുടെ പൈതൃക പട്ടികയില്‍ ഇടം നേടിയ ‘റാണി കി ‍വവ്’ സ്മാരകത്തിന്‍റെ ചിത്രവും നോട്ടില്‍ ആലേഖനം ചെയ്യും.

ഗുജറാത്തിലെ സരസ്വതി നദീതിരത്തുളള ‘റാണി കി ‍വവ്’ ‘ റാണിയുടെ പടി കിണർ എന്നാണ് അറിയപ്പെടുന്നത്. 66 എംഎം – 142 എംഎം വലുപ്പത്തിലാണ് നോട്ടുകൾ തയ്യാറാകുന്നത്.

നിരവധി സുരക്ഷാ സവിശേഷതകളും പുതിയ നോട്ടില്‍ ഉൾപ്പെടുത്തിയിട്ടുണ്ട്. നോട്ട് നിരോധനത്തിനു ശേഷം കേന്ദ്രസർക്കാർ പുതിയ ഡിസൈനിലുള്ള നോട്ടുകൾ പുറത്തിക്കിയിരുന്നു. ആയിരത്തിന്‍റെ നോട്ട് പിന്‍വലിച്ച് 2000ത്തിന്‍റെ നോട്ടും പുറത്തിറക്കിയിരുന്നു.

എന്നാല്‍ പുതിയ നൂറുരൂപ നോട്ടിനൊപ്പം പ‍ഴയതും പ്രചാരത്തിലുണ്ടാകുമെന്നാണ് സൂചനകൾ. മൂന്നുമാസത്തിനുളളില്‍ പുതിയനോട്ടുകൾ പുറത്തിറക്കാനാകുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷകൾ.