രാജ്യത്തെ ചരക്ക് ലോറി ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

രാജ്യത്തെ ചരക്ക് ലോറി ഉടമകള്‍ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു. ആള്‍ ഇന്ത്യാ മോട്ടര്‍ ട്രാന്‍സ് പോര്‍ട്ട് കോണ്‍ഗ്രസിന്റെ നേതൃത്തിലാണ് വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പണിമുടക്ക് തുടങ്ങിയത്.

കേരളത്തില്‍ മുഴുവന്‍ ലോറികളും പണിമുടക്കില്‍ പങ്കുചേരുമെന്ന് ലോറി ഓണേഴ്‌സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

അനിയന്ത്രിതമായ ഡീസല്‍ വിലവര്‍ധന, ഇന്‍ഷൂറന്‍സ് പ്രീമിയം വര്‍ധന എന്നിവ പിന്‍വലിക്കുക, അശാസ്ത്രീയമായ ടോള്‍ പിരിവ് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

പണിമുടക്കിന് മുന്നോടിയായി കേരളത്തില്‍ നിന്നുളള അന്തര്‍ സംസ്ഥാന സര്‍വ്വീസുകള്‍ കഴിഞ്ഞ ദിവസം നിര്‍ത്തിവെച്ചിരുന്നു. സമരം നീണ്ടുപോകുന്നത് സംസ്ഥാനത്തെ ചരക്ക് നീക്കത്തെ സാരമായി ബാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here