വെബ്സൈറ്റ് വ‍ഴിയുള്ള ബുക്കിംഗ് സുരക്ഷിതമോ?; ട്രെയിന്‍ യാത്രക്കാരുടെ വിവരങ്ങള്‍ വില്‍ക്കാനൊരുങ്ങി മോദി സര്‍ക്കാര്‍

രാജ്യത്തെ ഏറ്റവും വലിയ ഇ കൊമേ‍ഴ്സ് വില്‍പന കമ്പനി ആമസോണോ, ഫ്ലിപ്കാര്‍ട്ടോ ഒന്നുമല്ല. അത് ഇന്ത്യന്‍ റെയില്‍വേയുടെ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ IRCTC യാണ്. രണ്ട് കോടിയാളുകളാണ് ഓരോ ദിവസവും ഇന്ത്യയില്‍ ട്രെയിനില്‍ സഞ്ചരിക്കുന്നത്.

ഇതില്‍ 60 കോടിയോളം പേരാണ് ഓരോ മാസവും ഇന്ത്യന്‍ റെയില്‍വേയുടെ ബുക്കിംഗ് വെബ്സൈറ്റായ IRCT സന്ദര്‍ശിക്കുന്നത്. ഓരോ ദിവസവും 7 ലക്ഷത്തോളം ടിക്കറ്റുകളാണ് സൈറ്റിലൂടെ യാത്രക്കാര്‍ ബുക്ക് ചെയ്യുന്നത്.

അതായത് 7 ലക്ഷം പേരുടെ യാത്രാ വിവരങ്ങളും വ്യക്തി വിവരങ്ങളും ഇന്ത്യന്‍ റെയില്‍വേയ്ക്ക് ലഭിക്കുന്നു. പേര് വിലാസം ഫോണ്‍ നമ്പര്‍, വയസ്സ് തുടങ്ങി യത്രക്കാരുടെ 100 ടെറാബൈറ്റ് ശേഷിയുള്ള വിവരങ്ങളാണ് ഇപ്പോള്‍ ഇന്ത്യന്‍ റെയില്‍വേയുടെ കയ്യിലുള്ളത്.

ഈ വിവരങ്ങള്‍ വന്‍വിലയ്ക്ക് ലേലത്തില്‍ വില്‍ക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

വെബ്സൈറ്റ് വ‍ഴി ലഭ്യമായ ഡാറ്റ എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് റെയില്‍വെ ആലോചിച്ചുവരികയാണെന്ന് ക‍ഴിഞ്ഞ മാസം മന്ത്രി പിയൂഷ് ഗോയല്‍ പറഞ്ഞത് ഇതിന്‍റെ സൂചനയാണ്.

എന്നാല്‍ ഇങ്ങനെ വ്യക്തികളുടെ വിവരങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് വില്‍ക്കുന്നത് വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.

ഡാറ്റ വിവരങ്ങള്‍ ചോര്‍ത്തി ഫേസ്ബുക്ക് കോടികളുണ്ടാക്കിയതിന് സമാനമായ പ്രവൃത്തിയാണ് കേന്ദ്രസര്‍ക്കാരിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകാന്‍ പോകുന്നതെന്നു വിദഗ്ധര്‍ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News