കള്ളന്‍മാര്‍ക്ക് രക്ഷയില്ല; മോഷ്ടിച്ച് വിറ്റ ടിവി വ‍ഴി കള്ളനെ പിടിക്കുന്ന പൊലീസ്

മുക്കിലും മൂലയിലും സിസിടിവി ഉള്ള ഇക്കാലത്ത് മോഷണം നടത്തുന്നത് കള്ളന്‍മാര്‍ക്ക് വലിയ വെല്ലുവിളിയാണ്. അതിനാല്‍ സിസിടിവി സാന്നിധ്യമില്ലാത്ത സ്ഥലങ്ങളില്‍ മോഷ്ടിക്കാന്‍ കയറുക എന്നതാണ് ഇപ്പോള്‍ പല കള്ളന്‍മാരുടെയും പരിപാടി.

എന്നാല്‍ കള്ളനെ പിടിക്കാന്‍ സിസിടിവി തന്നെ വേണമെന്നില്ല എന്ന് തെളിയിച്ചിരിക്കുകയാണ് മുംബൈ പൊലീസ്. കള്ളന്‍മാര്‍ മോഷ്ടിച്ച് വിറ്റ ടിവിയെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണത്തില്‍ നാല് കള്ളന്‍മാരാണ് മുംബൈയില്‍ അറസ്റ്റിലായത്.

മുംബൈയിലെ ബോയിസര്‍, പാല്‍ഗര്‍, ദഹാനു തുടങ്ങിയ സ്ഥലങ്ങളില്‍ സ്ഥിരം മോഷണം നടത്തിവരികയായിരുന്ന നാല് പേരാണ് പൊലീസിന്‍റെ വലയില്‍ കുരുങ്ങിയത്. സിസിടിവി ഇല്ലാത്ത സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു ഇവരുടെ സ്ഥിരം മോഷണം.

അതുകൊണ്ടു തന്നെ ഇവരെ പിടിക്കാന്‍ ആദ്യം ബുദ്ധിമുട്ടി. എന്നാല്‍ നഗരത്തിലെ ഒരു ടിവി ഷോപ്പില്‍ നടത്തിയ മോഷണമാണ് കള്ളന്‍മാര്‍ക്ക് വിനയായത്. അത്യാധുനിക സംവിധാനങ്ങളുള്ള ടിവിയാണ് കള്ളന്‍മാര്‍ മോഷ്ടിച്ചത്.

ഇവയിലൊന്ന് കള്ളന്‍മാര്‍ക്ക് ഒരാള്‍ക്ക് വിറ്റു. സര്‍വ്വീസ് സെന്‍ററില്‍ നിന്നും വിദഗ്ധര്‍ വന്ന് മാത്രം സ്ഥാപിക്കാവുന്ന ടിവികളിലൊന്നായിരുന്നു ഇത്. ആരെങ്കിലും സര്‍വ്വീസിന് വിളിച്ചിട്ടുണ്ടോ എന്ന് നോക്കാന്‍ പൊലീസ് ആവശ്യപ്പെട്ടു.

ഒടുവില്‍ കള്ളന്‍മാരില്‍ നിന്ന് ടിവി വാങ്ങിയ ഒരാള്‍ സെര്‍വ്വീസ് ആവശ്യപ്പെട്ട് വിളിച്ചു. ഇയാളെ ചോദ്യം ചെയ്്താണ് കള്ളന്‍മാരെ പൊലീസ് വലയിലാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News