മലബാർ സിമൻറ്സിലെ അഴിമതി ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി – Kairalinewsonline.com
Kerala

മലബാർ സിമൻറ്സിലെ അഴിമതി ആരോപണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി

മലബാർ സിമന്റ്സിലെ അഴിമതിക്ക് ശശീന്ദ്രന്റെ മരണവുമായി ബന്ധമുണ്ടെന്നായിരുന്നു ശശിന്ദ്രന്റെ
പിതാവ് വേലായുധൻ നായരുടെ ഹർജിയിലെ ആരോപണം

മലബാർ സിമൻറ്സിലെ അഴിമതി ആരോപണം സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികൾ ഹൈക്കോടതി തള്ളി.

മലബാർ സിമൻറ്സിലെ ഉദ്യോഗസ്ഥനായിരിക്കെ ആത്മഹത്യ ചെയ്ത ശശീന്ദ്രന്റെ പിതാവും മറ്റും സമർപ്പിച്ച ഹർജികളാണ് കോടതി തള്ളിയത്.

ഇതേ ആവശ്യമുന്നയിച്ച ഹർജികൾ ഹൈക്കോടതിയും സുപ്രീം കോടതിയും നേരത്തെ തള്ളിയതാണന്ന് ഹർജി തള്ളിക്കൊണ്ട് ആക്ടിംഗ് ചീഫ് ജസ്റ്റീസ് ഋഷികേശ് റോയ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച് ചൂണ്ടിക്കാട്ടി.

മലബാർ സിമന്റ്സിലെ അഴിമതിക്ക് ശശീന്ദ്രന്റെ മരണവുമായി ബന്ധമുണ്ടെന്നായിരുന്നു ശശിന്ദ്രന്റെ
പിതാവ് വേലായുധൻ നായരുടെ ഹർജിയിലെ ആരോപണം.

അഴിമതിക്കേസുകളിലെ ചില പ്രതികൾ ശശിന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസിലും പ്രതികളാണെന്നും ഹർജിയിൽ ആരോപിച്ചിരുന്നു.

മലബാർ സിമൻറ്സ് അഴിമതിയുമായി ബന്ധപ്പെട്ട് 5 കേസുകൾ രജിസ്റ്റർ ചെയ്ത് വിജിലൻസ് അന്വേഷണം നടത്തിവരുകയാണ് .

To Top