അജയപ്രസാദ് വധം : പ്രതികളായ ആര്‍എസ്എസുകാരുടെ ശിക്ഷ ഹൈക്കോടതി ശരിവച്ചു

കൊച്ചി> എസ്എഫ്എെ നേതാവ് അജയ പ്രസാദിനെ അക്രരമിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ ആര്‍എസ്എസുകാരുടെ ശിക്ഷ ശരിവച്ച് ഹൈക്കോടതി ജില്ലാക്കോടതിയാണ് ആറു പ്രതികള്‍ക്കും ആറു വര്‍ഷം വീതം കഠിന തടവിന് വിധിച്ചത്. 5000 രൂപ വീതം പിഴ ഒടുക്കാനും വിധിച്ചിരുന്നു. ഈ വിധി ഹൈക്കോടതി ശരിവെച്ചു. ജസ്റ്റിസ് എ എം ഷഫീഖ് ,ജ. പി സോമരാജന്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

ക്ലാപ്പന തെക്കേമുറി വൈഷ്ണവത്തില്‍ ശ്രീനാഥ് (25), ക്ലാപ്പന വടക്കേമുറി വല്യകണ്ടത്തില്‍ സബിന്‍ (28), ചാണാപ്പള്ളി ലക്ഷംവീട് സതീഷ്ഭവനില്‍ സനില്‍ (30), ലക്ഷംവീട്ടില്‍ രാജീവന്‍ (24), ക്ലാപ്പന വരവിള കോട്ടയില്‍ കുറുപ്പ് എന്ന സുനില്‍ (26), ക്ലാപ്പന പ്രയാര്‍തെക്ക് ശിവജയഭവനില്‍ ശിവറാം (27) എന്നിവരാണ് ഒന്നുമുതല്‍ ആറുവരെ പ്രതികള്‍. ഇവരെ 2012 ലാണ് കോടതി ശിക്ഷിച്ചത്.

ക്ലാപ്പന തോട്ടത്തില്‍ ജങ്ഷനിലെ സ്റ്റേഷനറിക്കടയില്‍ നില്‍ക്കുകയായിരുന്ന എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയ ജോയിന്റ് സെക്രട്ടറികൂടിയായ അജയപ്രസാദിനെ രണ്ട് ബൈക്കില്‍ എത്തിയ ആര്‍എസ്എസ് സംഘം രാഷ്ട്രീയവൈരാഗ്യത്തിന്റെ പേരില്‍ നിഷ്ഠുരമായി ആക്രമിക്കുകയായിരുന്നു. 2007 ജൂലൈ 19ന് പകല്‍ 3.30നായിരുന്നു കൊലപാതകം. തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ അടുത്ത ദിവസം പുലര്‍ച്ചെ 3.20ന് അജയപ്രസാദ് മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News