വീ‍ഴുകയാണെങ്കില്‍ ദേ ഇങ്ങനെ വീ‍ഴണം; സ്വയം ട്രോളി നെയ്മറിന്‍റെ വീഡിയോ;

റഷ്യന്‍ ലോകകപ്പിലെ ഏറെ ആഘോഷിക്കപ്പെട്ട സെലിബ്രെെറ്റി താരങ്ങളായിരുന്നു,  നെയ്മറും മെസിയും, ക്രിസ്റ്റ്യാനോയും.  എന്നാല്‍ അത്ഭുതങ്ങളൊന്നും  കാണിക്കാതെ സെലിബ്രെെറ്റി താരങ്ങളെല്ലാം പുറത്ത് പോയി.

പ്രതീക്ഷയ്ക്കൊപ്പം ഉയരാതെയാണ് മെസി പുറത്തേക്ക് പോയതെങ്കില്‍,  കളിക്കളത്തില്‍ ഓവറായി അഭിനയിച്ച്, നാണം കെട്ടു നെയ്മര്‍.  ഫു​ട്ബോ​ൾ കളിക്കിടെ പ​രുക്കേ​റ്റ് നി​ല​വി​ളി​ച്ച് നി​ല​ത്തു​വീ​ഴു​ന്ന താരത്തിന്‍രെ ദൃശ്യങ്ങള്‍, ഏറെ ട്രോളുകളാണ് സൃഷ്ടിച്ചത്.

നെയ്മറിന്‍റെ വീ‍ഴ്ച അന്താരാഷ്ട്ര വ്യാപാര ശൃംഖല കെഎഫ്സി പരസ്യമാക്കുക പോലും ചെയ്തു.  എന്നാല്‍ ഇതിനെല്ലാം മറുപടി ഒരു വീഡിയോയിലൂടെ നല്‍കുകയാണ് നെയ്മര്‍.

നെയ്മറും കുറച്ചു കുട്ടികളെയുമാണ് സെല്‍ഫി വീഡിയോയില്‍ കാണാന്‍ സാധിക്കുക.

നെയ്മര്‍, റെഡി 1,2,3 പറയുമ്പോള്‍ കുട്ടികള്‍ താ‍ഴേക്ക് വീ‍ഴുന്നു.. ഈ ദൃശ്യങ്ങളാണ് വീഡിയോയിലൂടെ  താരം പങ്കു വെച്ചത്. ഏതായാലും താരത്തിനന്‍റെ സ്വയം ട്രോളലിനെ ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

വീഡിയോ കാണാം 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News