കോട്ടയം: കാലവര്‍ഷക്കെടുതിയില്‍ 33720 പേര്‍ ജില്ലയിലെ വിവിധ ദുരിതശ്വാസ ക്യാമ്പുകളില്‍ കഴിയുന്നതായി റവന്യൂ റിപ്പോര്‍ട്ട്. കോട്ടയം താലൂക്കില്‍ 75, വൈക്കം താലൂക്കില്‍ 60, ചങ്ങനാശ്ശേരി താലൂക്കില്‍ 35, മീനച്ചില്‍ താലൂക്കില്‍ അഞ്ച് എന്നിങ്ങനെയാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

ജില്ലയിലെ വിവിധ ക്യാമ്പുകളിലായി കഴിയുന്ന 9300 കൂടുംബങ്ങളിലെ 4004 പേര്‍ കുട്ടികളാണ്. കോട്ടയം താലൂക്കില്‍ 1376 കൂടുംബങ്ങളിലായി 5458 പേരാണ് ക്യാമ്പിലുളളത്. ഇതില്‍ 1174 പേര്‍ കുട്ടികളാണ്. വൈക്കം താലൂക്കില്‍ 6289 കുടുംബങ്ങളിലായി 20810 പേര്‍ ക്യാമ്പുകളിലാണ്.

കുട്ടികളുടെ എണ്ണം 1802. ചങ്ങനാശ്ശേരി താലൂക്കില്‍ 1598 കുടുംബങ്ങളിലായി 7318 പേര്‍ ക്യാമ്പുകളില്‍ ഉളളതില്‍ 1007 പേര്‍ കുട്ടികളാണ്. മീനച്ചില്‍ താലൂക്കില 37 കുടുംബങ്ങളിലായി 21 കുട്ടികള്‍ ഉള്‍പ്പടെ 134 പേര്‍ ക്യാമ്പുകളിലുണ്ട്. ജില്ലയിലെ 41 വില്ലേജുകളിലായാണ് ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നത്.

സ്‌കൂളുകള്‍ക്ക് പുറമെ അങ്കന്‍വാടികള്‍, സ്വകാര്യ സ്‌കൂളുകള്‍, കമ്മ്യൂണിറ്റി ഹാളുകള്‍, പ്രാര്‍ത്ഥനാലയങ്ങള്‍, വായനശാല കെട്ടിടം, സാംസ്‌ക്കാരിക നിലയം, പാരീഷ് ഹാളുകള്‍ തുടങ്ങിയിടങ്ങളിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.