‘കുടുംബ കാര്യത്തില്‍ ഇടപെടാന്‍ എസ്ഡിപിഐയെ ചുമതലപ്പെടുത്തിയിട്ടില്ല’: ഷഹാനയുടെ കുടുംബം

എസ്ഡിപിഐ വധഭീഷണി നേരിടുന്ന മിശ്ര വിവാഹിതര്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ കോടതിയുടെ അനുമതി.

കണ്ണൂര്‍ വളപട്ടണം സ്വദേശിനി ഷഹാനയ്ക്ക് സ്വന്തം ഇഷ്ട പ്രകാരം ആറ്റിങ്ങല്‍ സ്വദേശി ഹാരിസന് ഒപ്പം പോകാമെന്ന് കണ്ണൂര്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതി വ്യക്തമാക്കി.

വ്യത്യസ്ത മത വിഭാഗങ്ങളില്‍പ്പെട്ട ഇരുവരും വിവാഹിതര്‍ ആയതിന് പിന്നാലെ എസ്ഡിപിഐക്കാര്‍ വധ ഭീഷണിയുമായി പിന്നാലെയുണ്ടെന്നു ഫേസ്ബുക്ക് ലൈവിലൂടെ ഇവര്‍ പുറം ലോകത്തെ അറിയിച്ചിരുന്നു.

ഇസ്ലാം മത വിശ്വാസയായ ഷഹാനയെ വിവാഹം ചെയ്തതിന്റെ പേരില്‍ എസ്ഡിപിഐക്കാര്‍ ഭീഷണിപ്പെടുത്തുന്നു എന്നാണ് ഹാരിസണ്‍ ആരോപിച്ചത്.

ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ വളപട്ടണം പോലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയ ഷഹാനയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കി.

സ്വന്തം ഇഷ്ട പ്രകാരം ഷഹാനയെ ഹാരിസന് ഒപ്പം പോകാന്‍ കണ്ണൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അനുവദിച്ചു.

ഇരുവരും അടുത്ത ബന്ധുക്കള്‍ ആയതിനാണ് വിവാഹത്തെ എതിര്‍ത്തതെന്നും കുടുംബ കാര്യത്തില്‍ ഇടപെടാന്‍ എസ്ഡിപിഐക്കാരെ ചുമതലപ്പെടുത്തിയിട്ടില്ലെന്നും പെണ്‍കുട്ടിയുടെ സഹോദരന്‍ പറഞ്ഞു.

എസ്ഡിപിഐ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഡിവൈഎഫ്‌ഐയുടെ സംരക്ഷണയിലാണ് ഹാരിസനും ഷഹാനയും ആറ്റിങ്ങലില്‍ നിന്നും കണ്ണൂരില്‍ എത്തിയത്.

ഡിവൈഎഫ്‌ഐ ആറ്റിങ്ങല്‍ ബ്ലോക്ക് സെക്രെട്ടറി അനൂപ് ആര്‍ എസ് , ജോ സെക്രട്ടറി വിഷ്ണു ചന്ദ്രന്‍ എന്നിവര്‍ ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. കണ്ണൂരിലെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരും പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News