കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ പാലക്കാട് ഇന്‍സ്ട്രുമെന്റേഷന്‍ ലിമിറ്റഡ് ഏറ്റെടുത്ത സംസ്ഥാന സര്‍ക്കാരിന്റെ നടപടിയെ ഭരണപരിഷ്‌കാര കമ്മീഷന്‍ വിഎസ് അച്യുതാനന്ദന്‍ സ്വാഗതം ചെയ്തു.

വര്‍ഷങ്ങളായി സ്ഥാപനത്തിലെ തൊഴിലാളികളും പൊതുജനങ്ങളും ഉയര്‍ത്തിവന്ന ആവശ്യമാണ് ഇതിലൂടെ സാക്ഷാത്കരിക്കപ്പെട്ടിരിക്കുന്നതെന്ന് വിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

കേന്ദ്ര ഖനമന്ത്രാലയത്തിന്‍റെ കീഴിലായിരുന്ന പാലക്കാട് ഇന്‍ട്രുമെന്‍റേഷന്‍ കമ്പനി സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കുകയായിരുന്നു. നഷ്ടത്തിലായതിനെ തുടർന്ന് കേന്ദ്ര സർക്കാർ അടച്ചുപൂട്ടിയതും വിൽക്കാൻ ശ്രമമാരംഭിച്ച കമ്പനിയെയാണ് സംസ്ഥാന സർക്കാർ ഏറ്റെടുത്തത്.