‘എന്‍റെത് ഇസ്ലാം പേരാണ് ദയവായി തീവ്രവാദിയായി മുദ്രകുത്തരുത്’; ഇസ്ലാമോ ഫോബിയയുടെ തീവ്രത വ്യക്തമാക്കുന്ന കുറിപ്പ് വെെറല്‍

എന്‍റെത് ഇസ്ലാം പേരാണ് ദയവായി എന്നെ തീവ്രവാദിയായി മുദ്രകുത്തരുത്.ഇസ്ലാമോ ഫോബിയ യു എസില്‍ എത്രത്തോളം തീവ്രമാണെന്ന് വ്യക്തമാക്കുന്ന ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വെെറലാകുന്നത്.

ഇസ്ലാം മതത്തില്‍ വിശ്വസിക്കുന്നവരും ജീവിക്കുന്നവരുമെല്ലാം തീവ്രവാദികളാണെന്ന് മുദ്രകുത്തുന്ന ഇസ്ലാമോഫോബിയ ലോകത്ത് നിലനില്‍ക്കുന്നുവെന്നതിന്‍റെ ഉദാഹരണമായാണ് കുറിപ്പ് ചൂണ്ടിക്കാട്ടുന്നത്.
ക‍ഴിഞ്ഞ ദിവസം യു എസിലെ ഒരു ഹോട്ടല്ർ ജീവനക്കാരന്‍ സോഷ്യല്‍ മീഡിയയില്‍ എ‍ഴുതിയതാണ് കുറിപ്പ്. ടെക്സാസിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന ഖലീല്‍ എന്ന വ്യക്തിക്കാണ് ഹോട്ടലില്‍ ഭക്ഷണം ക‍ഴിക്കാനെത്തിയവരില്‍ നിന്നും അവഹേളനം നേരിടേണ്ടി വന്നത്.

ബില്ല് നല്‍കിയപ്പോള്‍ ബില്ലില്‍ ഖലീലിന്‍റെ പേര് രേഖപ്പെടുത്തിയിരുന്നു. ഖലീല്‍ എന്നപേര് ഇസ്ലാമിനെ സൂചിപ്പിക്കുന്നുവെന്നതിനാല്‍, ഒരു തീവ്രവാദിക്ക് ഞങ്ങ‍ള്‍ ടിപ്പ് നല്‍കില്ലെന്ന് ബില്ലില്‍ എ‍ഴുതുകയാണ് ഭക്ഷണം ക‍ഴിക്കാനെത്തിയവര്‍ ചെയ്തത്.

തന്റെ പേര് കേട്ട് താൻ അറബ് രാജ്യത്തിൽ നിന്നുളള വ്യക്തിയാണ് കരുതിയാകും ഈ കുറിപ്പ് എഴുതിയതെന്ന് ഖലീല്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.

എന്റെ പേര് മാത്രമാണ് ഇവർക്ക് ആകെ അറിയാവുന്നത്. സത്യത്തിൽ ഞാൻ ഒരു ക്രിസ്തുമത വിശ്വാസിയാണ്. തന്റെ പ്രിയ സുഹൃത്തിന്റെ ഓര്‍മ്മയിലാണ് അച്ഛന്‍ തനിക്ക് ഈ പേര് നല്‍കിയത്. അച്ഛൻ പട്ടാളക്കാരനായിരുന്നു, അപകടത്തിൽ മരിച്ച ഉറ്റസുഹൃത്തിന്റെ ഓർമ്മയ്ക്കായാണ് അദ്ദേഹം എനിക്ക് ഖലീൽ എന്നു പേരു നൽകിയത്.

ഒരു മുസ്ളീം പേരുണ്ടെന്ന കാര്യം കൊണ്ട് തന്നോട് ഇത്തരത്തില്‍ പെരുമാറിയതെന്നും, വംശീയതയും വിദ്വേഷവും ഇന്നും നിലനില്‍ക്കുന്നുണ്ടെന്നാണ് ഇത് കാണിക്കുന്നതെന്നും ഖലീല്‍ പറയുന്നു. ഖലീലിന്‍രെ കുറിപ്പ് നിരവധിപ്പേരാണ് ഷെയര്‍ ചെയതത്.

ഖലീലിന് പണമയച്ചു കൊണ്ടും നിരവധിപ്പേര്‍ രംഗത്തെത്തി. ഒരു മതത്തില്‍ ജനിച്ചതു കൊണ്ടോ ജീവിച്ചതു കൊണ്ടോ സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെടേണ്ടതിന്‍റെ ആവശ്യമുണ്ടോയെന്നും ഖലീല്‍ ചോദിക്കുന്നു.

എന്നാല്‍ യു എസ്സില്‍ ഇസ്ലാംമത വിശ്വാസികള്‍ നേരിടേണ്ടി വരുന്നത് ഇതിലും തീവ്രമായ വിവേചനമാണെന്നും
കുറിപ്പിന് മറുപടിയായി നിരവധിപ്പേര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News