‘എന്റെ മെഴുതിരി അത്താഴങ്ങളി’ലെ തമിഴ് ഗാനം പുറത്ത്

അനൂപ് മേനോന്‍ നായകനാകുന്ന പുതിയ ചിത്രം എന്റെ മെഴുതിരി അത്താഴങ്ങളിലെ തമിഴ് ഗാനം പുറത്തിറങ്ങി.

സൂരജ് തോമസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മിയ, ഹന്ന എന്നിവരാണ് നായിക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ചിത്രത്തില്‍ ഒരു പാചകക്കാരന്റെ വേഷത്തിലാണ് അനൂപ് മേനോന്‍ എത്തുന്നത്. മെഴുകുതിരി നിര്‍മ്മാണം നടത്തുന്ന വ്യക്തിയായി മിയയും എത്തുന്നു.

അനൂപ് മേനോന്‍ തന്നെയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.സിയാന്‍ ശ്രീകാന്ത് വരികളെഴുതിയ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്.

വിജയ് യേശുദാസാണ് ഗാനം ആലപിച്ചിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, ദിലീഷ് പോത്തന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

999 എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നോബിള്‍ ജോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ‘എന്റെ മെഴുതിരി അത്താഴങ്ങള്‍’ ജൂലൈ 27നു പ്രദര്‍ശനത്തിനെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News